ADVERTISEMENT

കൊച്ചി ∙ പ്രചാരണത്തിൽ അൽപം വൈകിയതിന്റെ ക്ഷീണം ഓവർടൈം ചെയ്തു തീർക്കുകയാണു എ. എൻ. രാധാകൃഷ്ണൻ. പുലർച്ചെ 5നു തുടങ്ങും. തിരിച്ചു വീടെത്തുന്നതു 12ന്. ഉച്ചവിശ്രമം പോലും ഉപേക്ഷിച്ചാണു കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ കൂടുതൽ വോട്ടർമാരെ കാണാൻ രാധാകൃഷ്ണൻ ശ്രമിക്കുന്നത്. ഇതിനകം തന്നെ മണ്ഡലത്തിലെ പൗര പ്രമുഖരെ ഉൾപ്പെടെ സ്ഥാനാർഥി സന്ദർശിച്ചു. ജയിക്കാൻ വേണ്ടി മാത്രമുള്ള മത്സരമാണിത്. ജയത്തിൽ കുറവൊന്നും എൻഡിഎ പ്രതീക്ഷിക്കുന്നില്ലെന്നു രാധാകൃഷ്ണൻ നയം വ്യക്തമാക്കുന്നു.

സംവിധായകൻ രഞ്ജിത്ത് ശങ്കറിനെ വാഴക്കാലയിലെ വീട്ടിൽ സന്ദർശിച്ചു തുടക്കം. പാലാരിവട്ടം അഞ്ചുമന ദേവീ ക്ഷേത്രത്തിൽ ദർശനം നടത്തിയ സ്ഥാനാർഥി വൈറ്റില ശ്രീരാമകൃഷ്ണ മഠാധിപതി ഭുവനാത്മാനന്ദ സ്വാമികൾ, എസ്‌എൻഡിപി യോഗം കണയന്നൂർ യൂണിയൻ കൺവീനർ എംഡി അഭിലാഷ്, റിട്ട ജഡ്ജി ജസ്റ്റിസ് പത്മനാഭൻ നായർ, മാതാ അമൃതാനന്ദമയി മഠം ജനറൽ സെക്രട്ടറി സ്വാമി പൂർണാമൃതാനന്ദപുരി, മുതിർന്ന മാധ്യമ പ്രവർത്തകൻ പി. രാജൻ തുടങ്ങിയവരെ സന്ദർശിച്ചു. ബിജെപി മധ്യമേഖല സെക്രട്ടറി കെ.എസ്. രാജേഷ്, ലാൽ ചന്ദ്, നിയോജക മണ്ഡലം പ്രസിഡന്റ് ലത ഗോപിനാഥ്, മണ്ഡലം പ്രസിഡന്റ് ഷിബു ആന്റണി തുടങ്ങിയവർ സ്ഥാനാർഥിക്കൊപ്പമുണ്ടായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com