ADVERTISEMENT

കൊച്ചി ∙ മൂലമ്പിള്ളിയിൽ നിന്നു കുടിയൊഴിപ്പിക്കപ്പെട്ട കുടുംബത്തിന് ജല അതോറിറ്റി കുടിശിക ഈടാക്കാനുള്ള നോട്ടിസ്. വല്ലാർപാടം കണ്ടെയ്നർ ടെർമിനൽ പദ്ധതിക്കായി മൂലമ്പിള്ളിയിൽ നിന്നു കുടിയൊഴിപ്പിക്കപ്പെട്ട പനക്കവീട്ടിൽ മേരി ഫ്രാൻസിസിന്റെ കുടുംബത്തിനാണ് നോട്ടിസ്. 5468 രൂപ അടയ്ക്കാത്തതിനാൽ കലൂരിലെ ജല അതോറിറ്റി വാട്ടർ വർക്സ് സബ് ഡിവിഷൻ ഓഫിസിൽ നടക്കുന്ന അദാലത്തിൽ എത്തണമെന്നും പണം അടച്ചില്ലെങ്കിൽ റിക്കവറി നടപടി ഉണ്ടാകുമെന്നും നോട്ടിസിൽ പറയുന്നു.

മേരി ഫ്രാൻസിസ്.

കടമക്കുടി വില്ലേജിലെ മൂലമ്പിള്ളിയിൽ കുടുംബത്തിന്റെ വീടും വർക്‌ഷോപ് ഷെഡും ഏറ്റെടുത്തിരുന്നു. ഇതിനുള്ള സാക്ഷ്യപത്രം സ്ഥലമെടുപ്പ് ഓഫിസർ നൽകിയിട്ടുമുണ്ട്. സ്ഥലം സർക്കാർ ഏറ്റെടുക്കുന്ന സമയത്തുതന്നെ സർക്കാരിലേക്കുള്ള ബാധ്യതകൾ തീർത്ത സർട്ടിഫിക്കറ്റ് നൽകിയ ശേഷമാണ് മേരി ഫ്രാൻസിസ് അടക്കമുള്ള കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകിയത്.

സർക്കാർ പദ്ധതിക്കായി ഏറ്റെടുത്ത സ്ഥലം ദേശീയപാതാ അതോറിറ്റിക്ക് കൈമാറിയിട്ടു 14 വർഷം കഴിഞ്ഞു. നിലവിൽ ജല അതോറിറ്റി കണക്‌ഷൻ ഇല്ലാത്ത മേരി ഫ്രാൻസിസിനാണ് കലൂരിലെ ജല അതോറിറ്റി ഓഫിസിൽ നിന്ന് അസി. എക്സിക്യൂട്ടീവ് എൻജിനീയറുടെ നിർദേശപ്രകാരം കണയന്നൂർ താലൂക്ക് റവന്യു റിക്കവറി വിഭാഗം സ്പെഷൽ തഹസിൽദാരുടെ നോട്ടിസ്.

‘ഇതാണോ വികസനത്തിന്റെ സ്വാദ്’

കൊച്ചി ∙ മൂലമ്പിള്ളിയിൽ നിന്നു കുടിയൊഴിപ്പിക്കപ്പെട്ട കുടുംബത്തിന് ജല അതോറിറ്റി കുടിശിക നോട്ടിസ് അയച്ചതിൽ പ്രതിഷേധിച്ച് മൂലമ്പിള്ളി കോ ഓർഡിനേഷൻ കമ്മിറ്റി. വികസനത്തിന്റെ സ്വാദ് എല്ലാവരും അറിയണമെന്നു മുഖ്യമന്ത്രി ഉദ്ദേശിച്ചത് ഇതാണോയെന്നു വ്യക്തമാക്കണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു. ജനറൽ കൺവീനർ ഫ്രാൻസിസ് കളത്തുങ്കലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വി.പി.വിൽസൻ, ജോൺസൻ മൂലമ്പിള്ളി, പി.എസ്.സുരേഷ്, മൈക്കിൾ കോതാട്, വി.കെ.അബ്ദുൽ ഖാദർ, ജോർജ് അമ്പാട്ട് ചേരാനല്ലൂർ, മാർട്ടിൻ വടുതല, പി.എസ്.രാമകൃഷ്ണൻ, പി.ഉണ്ണിക്കൃഷ്ണൻ കടുങ്ങല്ലൂർ, സാബു ഇടപ്പിള്ളി എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com