ADVERTISEMENT

പെരുമ്പാവൂർ∙ അൻപതു വർഷമായി ചെയ്തിരുന്ന നെൽക്കൃഷി ഉപേക്ഷിച്ചു കപ്പക്കൃഷി തുടങ്ങിയ കാവലനെ മഴ ചതിച്ചു. വെങ്ങോല തേൻകുളങ്ങര പാടശേഖരത്തിൽ നട്ട കപ്പത്തോട്ടത്തിൽ വെള്ളം കയറിയ നിലയിലാണ്. 5 പതിറ്റാണ്ട് നെൽക്കൃഷി ചെയ്തിരുന്ന എഴുപത്തിയൊന്നുകാരനായ കാവലൻ അടുത്തയിടെയാണ് കപ്പക്കൃഷിയിലേക്കു തിരിഞ്ഞത്. നെൽക്കൃഷി നഷ്ടമായതും അധ്വാനക്കൂടുതലുമാണു കൃഷി ഒന്നു മാറ്റിപ്പിടിക്കാൻ കാവലനെ പ്രേരിപ്പിച്ചത്.

വളരെ പ്രതീക്ഷയോടെ ചെയ്ത കപ്പക്കൃഷിയും വെള്ളത്തിലായതോടെ വിളവ് എങ്ങനെയായിരിക്കും എന്ന ആശങ്കയിലാണ് ഈ കർഷകൻ. പത്താം വയസ്സു മുതൽ മാതാപിതാക്കൾക്കൊപ്പം  കൃഷിക്കിറങ്ങിയതാണ്. സമീപത്തെ പാടം ഉടമകളെല്ലാം കപ്പയിലേക്കു‌ം പച്ചക്കറിയിലേക്കും വഴിമാറിയപ്പോഴും കാവലൻ നെൽക്കൃഷിയിൽ ഉറച്ചു നിന്നു. മുന്നോട്ടു കൊണ്ടു പോകാൻ പറ്റാത്ത അവസ്ഥ വന്നതോടെയാണ് കപ്പക്കൃഷിയിലേക്കു തിരിഞ്ഞത്. അതും നഷ്ടത്തിലാകുമോയെന്ന ആശങ്കയിലാണ് ഇദ്ദേഹം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com