പഠിച്ചിരിക്കേണ്ട അഭ്യാസം: മഴ പെയ്താൽ കൊച്ചിയിലെ റോഡുകളിങ്ങനെ; അറുപതോളം വീടുകളിൽ വെള്ളം കയറി

ekm-biker
കൊച്ചി പാഠം: കലൂരിൽ മഴ പെയ്തുണ്ടായ വെള്ളക്കെട്ടിലൂടെ െബെക്കിൽ പോകുന്നയാൾ. ഒരു മഴ പെയ്താൽ വെള്ളക്കെട്ടാവുന്ന ഇവിടുത്തെ റോഡുകളിൽ ഇത് വാഹനയാത്രക്കാർ അത്യാവശ്യം പഠിച്ചിരിക്കേണ്ട അഭ്യാസം.
SHARE

കൊച്ചി∙ ബുധനാഴ്ച രാത്രി പെയ്ത കനത്ത മഴയിൽ നഗരത്തിലടക്കം ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡ് പരിസരം, എറണാകുളം സൗത്ത്, നോർത്ത് ഭാഗങ്ങൾ, കലൂർ, പനമ്പിള്ളിനഗർ, കളമശേരി, ഫോർട്ട്കൊച്ചി, മട്ടാഞ്ചേരി ഭാഗങ്ങളിലെ വീടുകളിലും റോഡുകളിലും വെള്ളം കയറി. ആലുവ മുപ്പത്തടം എടയാറ്റു ചാലിൽ മഴ പെയ്തു നിറഞ്ഞ വെള്ളക്കെട്ടിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു. എരമം വെട്ടുകാട് നാലോടിപ്പറമ്പിൽ സജീവന്റെ മകൻ ആദിത്യനാണ് (17) മരിച്ചത്. 

കളമശേരിയിൽ അറുപതോളം വീടുകളിൽ വെള്ളം കയറി. കടവന്ത്ര കേന്ദ്രീയ വിദ്യാലയത്തിലെ ദുരിതാശ്വാസ ക്യാംപിലേക്ക് എട്ടു പേരെയും ഹിൽവാലി സ്കൂളിലെ ക്യാംപിലേക്ക് 5 പേരെയും മാറ്റിപ്പാർപ്പിച്ചു. കണയന്നൂർ താലൂക്കിൽ 4 വീടുകൾക്കു കേടുപാടുകൾ സംഭവിച്ചു. എച്ച്എംടി ജംക്‌ഷനു സമീപം മൂലേപ്പാടം, കണ്ണൻകുളങ്ങര ജോസ് ജംക്‌ഷൻ എന്നിവിടങ്ങളിലുണ്ടായ കനത്ത വെള്ളക്കെട്ടിൽ റോഡ് ഗതാഗതം തകരാറിലായി.

കൊച്ചി കോർപറേഷനെയും കളമശേരി മുനിസിപ്പാലിറ്റിയെയും ബന്ധിപ്പിക്കുന്ന മുട്ടാർ കടവ് പാലം അപകടാവസ്ഥയിലായി. ഇടപ്പള്ളി തോടിനു മുകളിലൂടെ പോകുന്ന പാലം താഴ്ന്നുകൊണ്ടിരിക്കുന്ന സ്ഥിതിയിലാണ്. പാലം പൊളിച്ചുമാറ്റുമെന്ന് അധികൃതർ അറിയിച്ചു. കൊച്ചി താലൂക്കിലെ മട്ടാഞ്ചേരി കൂവപ്പാടം, തോപ്പുംപടി കഴുത്തുമുട്ട്, പരിപ്പു ജംക്‌ഷൻ എന്നിവിടങ്ങളിൽ വെള്ളക്കെട്ടു രൂപപ്പെട്ടെങ്കിലും നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. പറവൂർ താലൂക്കിൽ വരാപ്പുഴ പഞ്ചായത്തിലെ രണ്ടാം വാർഡായ ലിങ്ക് റോഡ്, ഏലൂർ ആശ്രയ ഭവൻ എന്നിവിടങ്ങളിലും വെള്ളം കയറി. 

കൺട്രോൾ റൂം നമ്പറുകൾ ജില്ലാതല കേന്ദ്രം: 

ടോൾ ഫ്രീ - 1077
ലാൻഡ് ലൈൻ - 0484 2423513
മൊബൈൽ -9400021077

താലൂക്ക് തല കേന്ദ്രങ്ങൾ:

ആലുവ - 0484 2624052
കണയന്നൂർ- 0484 2360704
കൊച്ചി - 0484 2215559
കോതമംഗലം -0485 2860468
കുന്നത്തുനാട്- 0484 2522224
മൂവാറ്റുപുഴ - 0485 2813773
പറവൂർ - 0484-2972817

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഞാൻ അതു പറഞ്ഞതും ധ്യാൻ ചേട്ടൻ ഫ്ലാറ്റ് |  Ritunjay Sreejith | Sreejith Ravi | Prakashan Parakkkatte

MORE VIDEOS
FROM ONMANORAMA