ADVERTISEMENT
അങ്കമാലി ∙ ബൈക്കിലെത്തി സ്ത്രീയുടെ മാല പൊട്ടിച്ച് കടന്നെന്ന കേസിൽ തൃക്കാക്കര ചൂരക്കോട്ടായിമല മാങ്കുടിയിൽ വിനോദിനെ (മുഹമ്മദ് ജുറൈജ്– 36) പൊലീസ് അറസ്റ്റ് ചെയ്തു. ഈ മാസം 8 ന് കരയാംപറമ്പിലാണ് സംഭവം. പള്ളിയിൽ പോവുകയായിരുന്ന സ്ത്രീയുടെ മാലയാണു പൊട്ടിച്ചതെന്നു പൊലീസ് പറഞ്ഞു. മാല വാഴക്കാലയിലെ ഒരു ജ്വല്ലറിയിൽ നിന്ന് കണ്ടെടുത്തു. ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിൽ ഡിവൈഎസ്പി പി.കെ.ശിവൻകുട്ടി, ഇൻസ്പെക്ടർ സോണി മത്തായി, ഉദ്യോഗസ്ഥരായ എൽദോ പോൾ, എസ്.ഷെഫിൻ, ഷൈജു അഗസ്റ്റിൻ, ബെന്നി ഐസക്ക് എന്നിവരാണ് കേസ് അന്വേഷിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com