ADVERTISEMENT

കാലടി∙ പ്രമുഖ ഡിജെ ആർട്ടിസ്റ്റ് ഹന്ന ഷൈനിന്റെ ഡിജെ ഇന്ന് ആദിശങ്കര എൻജിനീയറിങ് കോളജിൽ പാശ്ചാത്യ സംഗീതത്തിന്റെ മാസ്മരികത തീർക്കും. രാത്രി 8നാണ് ഹന്ന ഷൈനിന്റെ പ്രകടനം. കോളജിൽ നടക്കുന്ന ദേശീയ ടെക്നിക്കൽ കൾചറൽ ഫെസ്റ്റ് ‘ബ്രഹ്മ 2022’ന്റെ സമാപനമായാണ് ഹന്ന ഷൈനിന്റെ ഡിജെ അരങ്ങേറുന്നത്.

ഹന്ന ഷൈൻ പ്രൊഡക്‌ഷൻ മ്യൂസിക്കിന്റെ ഉടമയായ അവർ അനേകം സംഗീത ആൽബങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. മോസ്കോയിലെ ‘റിഥം ഓഫ് ദി സിറ്റി’ എന്ന റേഡിയോ ഷോയുടെ സഹ രചയിതാവും അവതാരകയുമായിരുന്നു. റഷ്യൻ സിനിമ ‘ഫ്രൈഡേ ’യിൽ ഡിജെ ആർട്ടിസ്റ്റായി അഭിനയിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com