ADVERTISEMENT

മൂവാറ്റുപുഴ∙ കാലവർഷത്തിൽ മോഷണ സംഘങ്ങൾക്കെതിരെ പൊതുജനങ്ങൾക്കു മുന്നറിയിപ്പുമായി പൊലീസ്. മോഷണം തടയുന്നവരെ ആക്രമിക്കാൻ പോലും മടിയില്ലാത്ത സംഘത്തെ കരുതിയിരിക്കുക എന്നാണു പൊലീസ് നിർദേശിക്കുന്നത്.കഴിഞ്ഞ കാലവർഷത്തിൽ തുടർച്ചയായ ദിവസങ്ങളിൽ ആരാധനാലയങ്ങളിൽ ഉൾപ്പെടെ നൂറിലേറെ മോഷണങ്ങൾ മൂവാറ്റുപുഴയിലും പരിസര പ്രദേശങ്ങളിലുമായി നടന്നിരുന്നു. ഇവരിൽ ആരെയും പിടികൂടാൻ പോലും പൊലീസിനായിട്ടില്ല. ഈ സാഹചര്യത്തിലാണു മോഷണ സംഘങ്ങൾക്കെതിരെ ജാഗ്രത പാലിക്കാനായി 15 നിർദേശങ്ങൾ ഉൾപ്പെടുത്തി നോട്ടിസ് അച്ചടിച്ച് പൊലീസ് ബോധവൽക്കരണം ആരംഭിച്ചിരിക്കുന്നത്.

പൊലീസ് നിർദേശങ്ങൾ

∙ വീടു പൂട്ടി ഒന്നിൽ കൂടുതൽ ദിവസം പോകുകയാണെങ്കിൽ പൊലീസിൽ വിവരം അറിയിക്കണം. അത്തരം ദിവസങ്ങളിൽ വീടിനു പുറത്തും അകത്തും ലൈറ്റ് തെളിച്ചിടാതിരിക്കുക.
∙ വീട്ടിൽ ആളുള്ളപ്പോൾ വീടിന്റെ പിറകു വശത്തുള്ള ലൈറ്റ് തെളിച്ചിടുക
∙ സിസിടിവി ക്യാമറകൾ സ്ഥാപിച്ചിട്ടുള്ള വീടുകൾ, രാത്രി കാലങ്ങളിൽ റിക്കോർഡിങ് മോഡിലാണെന്ന് ഉറപ്പുവരുത്തുക

∙ വീടുകളിൽ വിവിധ സാധനങ്ങളുടെ വിൽപനയ്ക്കായും ഭിക്ഷയ്ക്കായും വരുന്ന ഇതര സംസ്ഥാനക്കാരെ കഴിവതും ഒഴിവാക്കുക.
∙ കൂടുതലുള്ള പണവും സ്വർണാഭരണങ്ങളും ബാങ്ക് ലോക്കറിലേക്കു മാറ്റുക
∙ അയൽവാസികളുമായി നല്ലബന്ധം സ്ഥാപിക്കുകയും, പ്രത്യേക വാട്സാപ് ഗ്രൂപ്പുകൾ ഉണ്ടാക്കുകയും, എന്തെങ്കിലും അസ്വാഭാവികമായി കാണുകയാണെങ്കിൽ ഉടനടി വിവരങ്ങൾ കൈമാറുകയും ചെയ്യുക
∙ അപരിചിതരുടെ സംശയകരമായ പ്രവൃത്തികൾ കണ്ടാൽ ഉടനടി പൊലീസ് സ്റ്റേഷനിൽ അറിയിക്കുക.

∙ രാത്രി വീട്ടിൽ കോളിങ് ബെൽ അടിച്ചാൽ ഉടനെ വാതിൽ തുറക്കാതെ വ്യക്തിയെ തിരിച്ചറിഞ്ഞശേഷം മാത്രം തുറക്കുക.
∙ രാത്രി വീടിന്റെ പുറത്ത് പൈപ്പിൽ നിന്നോ മറ്റോ വെള്ളം ഒഴുകുന്ന ശബ്ദമോ മറ്റു പ്രത്യേക ശബ്ദമോ കേട്ടാൽ വിവരം അടുത്തുള്ള നല്ല സുഹൃത്തുക്കളെ ഫോൺ വഴി അറിയിക്കുക. കൂടാതെ ഫോൺ സൈലന്റ് മോഡിലാകാതിരിക്കാൻ ശ്രദ്ധിക്കുക.
∙പൂട്ടുപൊളിക്കാനുതകുന്ന തരത്തിലുള്ള കോടാലി, വാക്കത്തി, പിക്കാസ് തുടങ്ങിയ വീട്ടുപകരണങ്ങൾ വീടിന്റെ പുറത്തിടാതെ വീട്ടിനുള്ളിൽ തന്നെ സൂക്ഷിക്കുക.‌

അടിയന്തര സാഹചര്യങ്ങളിൽ താഴെക്കാണുന്ന ഫോൺ നമ്പരുകളിൽ പൊലീസിന്റെ സേവനം ലഭ്യമാണ്. മൂവാറ്റുപുഴ പോലീസ് സ്റ്റേഷൻ 0485 2832304.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com