ADVERTISEMENT

അങ്കമാലി ∙ കനത്ത മഴ ഒന്നു തോർന്നപ്പോൾ മാഞ്ഞാലി തോടിൽ ചാകര. തോട്ടിൽ മീൻ പിടിക്കാൻ എത്തുന്നവരുടെ എണ്ണമേറി. തോടിന്റെ കരകളിൽ ചൂണ്ടക്കാർ നിറഞ്ഞു. ചൂണ്ട ഇടാനായി എത്തുന്നവരിൽ കൂടുതലും അതിഥിത്തൊഴിലാളികളാണ്. കൂരി ഉൾപ്പെടെയുള്ള മീനുകളാണ് ചൂണ്ടയിൽ ലഭിക്കുന്നത് .കഴിഞ്ഞ ദിവസം 3 കിലോഗ്രാം തൂക്കമുള്ള മീൻ ലഭിച്ചു. കനത്ത മഴയെ തുടർന്ന് തോട്ടിലെ പായലിൽ ഭൂരിഭാഗം ഒഴുകിപ്പോയി. നേരത്തെ തോടിന്റെ വശങ്ങളിൽ പായൽ മൂടി കിടന്നതിനാൽ ചൂണ്ടയിടുന്നതിന് തടസ്സങ്ങൾ ഉണ്ടായിരുന്നു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com