മൂവാറ്റുപുഴ∙ അസം സ്വദേശികൾ വിൽപനയ്ക്കായി എത്തിച്ച കഞ്ചാവും ബ്രൗൺഷുഗറും എക്സൈസ് പിടികൂടി. പേഴയ്ക്കാപ്പിള്ളി, മൂവാറ്റുപുഴ ടൗൺ, മാർക്കറ്റ്, വാഴപ്പിള്ളി, തുടങ്ങിയ ഭാഗങ്ങളിൽ എക്സൈസ് സംഘം നടത്തിയ മിന്നൽ പരിശോധനയിലാണ് 510 ഗ്രാം കഞ്ചാവും 590 ഗ്രാം ബ്രൗൺ ഷുഗറും പിടികൂടിയത്. പേഴയ്ക്കാപ്പിള്ളി കവലയിൽ നിന്നാണ് ഇവ പിടികൂടിയത്. കഞ്ചാവും ബ്രൗൺ ഷുഗറും വിൽപനകൾക്കായി കൊണ്ടു വന്ന അതിഥിത്തൊഴിലാളിയായ അസം സ്വദേശി മെയ്‌ദുൽ ഇസ്ലാമിനെ (29) എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ എൻഡിപിഎസ് കേസ് റജിസ്റ്റർ ചെയ്തു.
കഞ്ചാവും ബ്രൗൺഷുഗറും പിടികൂടി; അസം സ്വദേശി അറസ്റ്റിൽ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.