കോലഞ്ചേരി ∙ മെഡിക്കൽ കോളജ് ആശുപത്രി–മാങ്ങാട്ടൂർ റോഡിൽ പച്ചനോട് പാടശേഖരത്തിനു സമീപം മാലിന്യം തള്ളൽ വ്യാപകമായി. ഹരിത കർമ സേനയ്ക്ക് ഉപയോഗിക്കുന്നതിനുള്ള മിനി എംസിഎഫിനോടു ചേർന്നാണു മാലിന്യം കുമിഞ്ഞു കൂടിക്കിടക്കുന്നത്.
വലിയ ചാക്കുകളിലും ചെറിയ പ്ലാസ്റ്റിക് കവറുകളിലുമാക്കി മാലിന്യം റോഡ് അരികിൽ ഉപേക്ഷിക്കുന്നു. ഒരു മാസത്തോളമായി മാലിന്യം ഇവിടെ കൂടിക്കിടക്കുകയാണ്. ഹരിത ട്രൈബ്യൂണൽ നിയമ പ്രകാരം പഞ്ചായത്ത് നടപടി സ്വീകരിക്കണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു.