മീൻ തേടി ബോട്ടുകൾ വീണ്ടും കടലിലേക്ക്

ernakulam-boats
കടലിൽ ഇറങ്ങാൻ ഒരുങ്ങുന്ന ബോട്ടുകൾ. മുനമ്പം ഹാർബറിൽ നിന്നുള്ള ദൃശ്യം
SHARE

വൈപ്പിൻ∙ കാലാവസ്ഥ അൽപം മെച്ചപ്പെട്ടതോടെ മീൻ തേടി ബോട്ടുകൾ വീണ്ടും കടലിലേക്ക്. മീൻ ലഭ്യത കുറവാണെങ്കിലും മീനിനു മോശമല്ലാത്ത വില കിട്ടുന്നതാണു വീണ്ടും ഭാഗ്യപരീക്ഷണത്തിനു ബോട്ടുകളെ പ്രേരിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം കടലിൽ നിന്നു തിരിച്ചെത്തിയ ബോട്ടുകൾക്കു കുറഞ്ഞ തോതിൽ തിരിയാൻ, ഇടത്തരം അയില തുടങ്ങിയ മീനുകളാണ് ലഭിച്ചത്. ഇവയിൽ തിരിയാനു കിലോഗ്രാമിന് 80–100 രൂപ വില ലഭിച്ചു 120–140 നിരക്കിലായിരുന്നു അയലയുടെ കച്ചവടം.

കടലിൽ  നിന്ന് എത്തിയ ബോട്ടുകൾ പലതും ഉടൻ വീണ്ടും മത്സ്യബന്ധനത്തിന് ഇറങ്ങുന്നില്ല. ആഴ്ചകളായി തീരത്ത് വിശ്രമത്തിലായിരുന്ന ബോട്ടുകളാണ് ഇപ്പോൾ പുറപ്പെട്ടിട്ടുള്ളത്. പൂവാലൻ തുടങ്ങിയ ചെമ്മീനുകൾക്കു വേണ്ടി മാത്രം വല നീട്ടുന്ന ബോട്ടുകളും  ഇക്കൂട്ടത്തിലുണ്ട്. മഴയെത്തുടർന്നു കടൽ ചെറിയ തോതിൽ ഇളകിയതാണ് ഇത്തരം ബോട്ടുകൾക്കു പ്രതീക്ഷ പകരുന്നത്. ആഴ്ചകൾക്കുള്ളിൽ ട്രോളിങ് നിരോധനം ആരംഭിക്കുന്നതിനാൽ അതിനു മുൻപു കഴിയുന്നത്ര വരുമാനം  നേടുകയെന്ന ലക്ഷ്യവും ബോട്ടുകൾക്കുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

താരമൂല്യം കൊണ്ടുമാത്രം സിനിമ ഹിറ്റാവില്ല ! Pritviraj Sukumaran | Kaduva Movie

MORE VIDEOS
FROM ONMANORAMA