ADVERTISEMENT

വൈപ്പിൻ∙ കേരള ക്രിക്കറ്റ് അസോസിയേഷൻ  അണ്ടർ -19 സംസ്ഥാന ടീമിനെ തിരഞ്ഞെടുക്കുന്നതിനായി തൃശൂരിൽ  നടന്ന സോൺ ഫൈനൽ  മത്സരത്തിൽ മിന്നുന്ന പ്രകടനം കാഴ്ച വച്ച് വൈപ്പിൻ സ്വദേശിയായ  അപ്പു പ്രകാശ്. എറണാകുളം ജില്ലാ ടീമിന്റെ ഓപ്പണിങ് ബാറ്റ്സ്മാനായ അപ്പു 136 പന്തിൽ  പുറത്താകാതെ  261 റൺസ് നേടി. ഇതിൽ  27 സിക്സും,  18 ഫോറും ഉൾപ്പെടുന്നു.  ജില്ലകളെ 3 മേഖലകളായി തിരിച്ച് നടത്തുന്ന മത്സരത്തിൽ എറണാകുളം, പാലക്കാട്, തൃശൂർ, ഇടുക്കി ജില്ലകൾ  ഉൾപ്പെടുന്ന  സെൻട്രൽ  സോണിന്റെ മത്സരം പൂർത്തിയായി. 3 കളികളും  ജയിച്ച എറണാകുളമാണ്   സോൺ ചാംപ്യന്മാർ.

എട്ടാം വയസ്സിൽ  വൈപ്പിൻ ക്രിക്കറ്റ് അക്കാദമിയിൽ  പി.എസ്.മനോജിന്റേയും  ടോമി കിരിയാന്തന്റേയും   കീഴിൽ ക്രിക്കറ്റിന്റെ  ഹരിശ്രീ കുറിച്ച അപ്പു പ്രകാശ് പ്രമുഖ പരിശീലകരായ സെബാസ്റ്റ്യൻ ആന്റണി, സി.എം.ദീപക്ക്, ടിജു ഫ്രാൻസിസ്, ക്രിസ്റ്റഫർ ഫെർണാണ്ടസ്  എന്നിവർക്കു കീഴിലും ക്രിക്കറ്റ് പാഠങ്ങൾ അഭ്യസിച്ചു. 2019ൽ  അണ്ടർ -16 വിഭാഗത്തിൽ  കേരളത്തിനു വേണ്ടി   അരങ്ങേറ്റ മത്സരത്തിൽത്തന്നെ   ഗോവക്കെതിരെ ഔട്ടാകാതെ 136 റൺസ് നേടി. എളങ്കുന്നപ്പുഴ ഗവൺമെന്റ്  ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയായ  അപ്പു നായരമ്പലം പ്രയാഗ കോളജ് ഉടമ  പി.ടി.പ്രകാശന്റേയും നായരമ്പലം  പഞ്ചായത്ത് അംഗം സി.സി.സിജിയുടേയും മകനാണ് .സഹോദരി  ഹരിത പ്രകാശ് മെഡിക്കൽ വിദ്യാർഥിനിയാണ്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com