ADVERTISEMENT

കൊച്ചി ∙ യുഎസിൽ നിന്നു പാഴ്സൽ വഴി അയച്ച എംഡിഎംഎ പിടികൂടിയ സാഹചര്യത്തിൽ ലഹരിക്കടത്തിന്റെ രാജ്യാന്തര ബന്ധങ്ങൾ എക്സൈസ് ആന്റി നർകോട്ടിക് സ്ക്വാഡ് അന്വേഷിക്കുന്നു. തിരുവനന്തപുരം ചിറയിൻകീഴ് സ്വദേശി സൗരവിന്റെ പേരിൽ രാജ്യാന്തര പോസ്റ്റൽ സർവീസ് വഴി യുഎസിൽ നിന്നു നിന്നു കൊച്ചിയിലെത്തിയ പാഴ്സലിലാണ് 12 ഗ്രാം എംഡിഎംഎ കണ്ടെത്തിയത്. സൗരവിനെ തിരുവനന്തപുരത്തു നിന്ന് അറസ്റ്റ് ചെയ്തു.

രാജ്യാന്തര പോസ്റ്റൽ സർവീസ് വഴി എംഡിഎംഎ, കൊക്കെയ്ൻ തുടങ്ങിയ മാരക ന്യൂജെൻ ലഹരി മരുന്നുകൾ കടത്തുന്ന വലിയ ശൃംഖലയുണ്ടെന്നാണ് എക്സൈസ് സംഘത്തിനു ലഭിച്ചിട്ടുള്ള വിവരം. വിദേശ രാജ്യങ്ങളിൽ നിന്ന് ഇത്തരത്തിൽ അയയ്ക്കുന്ന ലഹരിമരുന്ന് കണ്ടെത്തുക പ്രയാസകരമായ ദൗത്യമാണ്.പ്രിവന്റീവ് ഓഫിസർമാരായ സത്യനാരായണൻ, രമേശൻ, സിവിൽ എക്സൈസ് ഓഫിസർമാരായ സിജോ, ജയിംസ്, വനിത സിവിൽ ഓഫിസർ നിഷ എന്നിവർ ചേർന്നാണു ലഹരിമരുന്ന് കണ്ടെത്തിയതും പ്രതിയെ അറസ്റ്റ് ചെയ്തതും. തപാൽ വഴി ലഹരിമരുന്ന് കടത്തുന്നതു തടയാനായി നടപടികൾ ശക്തമാക്കുമെന്ന് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com