ADVERTISEMENT

കൊച്ചി ∙ തോമസ് കപ്പ് ലോക ബാഡ്മിന്റൻ ചാംപ്യൻഷിപ്പിൽ ജേതാക്കളായ ഇന്ത്യൻ ടീം അംഗം എം.ആർ.അർജുനെ ആജീവനാന്ത അംഗത്വം നൽകി കടവന്ത്ര റീജനൽ സ്പോർട്സ് സെന്റർ (ആർഎസ്‌‌സി) ആദരിക്കും. 5 ലക്ഷം രൂപ മൂല്യമുള്ള അംഗത്വത്തിനു പുറമേ കാഷ് അവാർഡായി 2 ലക്ഷം രൂപയും 100 ഗ്രാം തൂക്കമുള്ള സിൽവർ കോയിനും അദ്ദേഹത്തിനു സമ്മാനിക്കും. പ്രഥമ ആർഎസ്‌‌സി സ്പോർട്സ് പഴ്സൻ ഓഫ് ദി ഇയർ പുരസ്കാരവും അർജുന് ലഭിക്കും. 18 നു വൈകിട്ട് 6 ന് ആർഎസ്‌‌സി ഗ്രാൻഡ്‌സ്‌ലാം കോൺഫറൻസ് ഹാളിൽ നടക്കുന്ന അവാർഡ് നിശയിൽ മന്ത്രി വി. അബ്ദുറഹിമാൻ മുഖ്യാതിഥിയാകും.

ആർഎസ്‌‌‌സി ബാഡ്മിന്റൻ അക്കാദമിയിലൂടെ വളർന്ന അർജുനെ ആർഎസ്‌‌‌സിയുടെ ആദ്യ ലോകചാംപ്യൻ എന്ന നിലയിലാണ് ആദരിക്കുന്നത്. ഇന്ത്യൻ ടീമിലെ മറ്റൊരു മലയാളി താരമായ എച്ച്.എസ്.പ്രണോയ്, കോച്ച് യു.വിമൽ കുമാർ എന്നിവരെയും ആദരിക്കും. ഇരുവർക്കും ഒരു ലക്ഷം രൂപ വീതം കാഷ് അവാർഡും 100 ഗ്രാം സിൽവർ കോയിനും സമ്മാനിക്കും. പ്രണോയ്‌ക്കും ആജീവനാന്ത അംഗത്വം സമ്മാനിക്കും. വിമൽകുമാറിന് ഈ ബഹുമതി നേരത്തെ നൽകിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com