നാഷനൽ ഓപ്പൺ മാസ്റ്റർ അത്‌ലറ്റിക്സ് : വെള്ളിത്തിളക്കത്തിൽ ഫെസി മോട്ടി

ernakulam-fazy
ഫെസി മോട്ടി
SHARE

മൂവാറ്റുപുഴ∙ നാഷനൽ ഓപ്പൺ മാസ്റ്റർ അത്‌ലറ്റിക്സ് ചാംപ്യൻഷിപ്പിൽ വെള്ളി മെഡൽ നേടി ഫെസി മോട്ടി. 50–55 വയസ്സ് വിഭാഗത്തിൽ ഹാമർ ത്രോയിലാണ് മൂവാറ്റുപുഴ സ്വദേശിനി ഫെസി മോട്ടി രണ്ടാം സ്ഥാനത്ത് എത്തിയത്. ഗുജറാത്ത് വഡോദരയിൽ നടന്ന ചാംപ്യൻഷിപ്പിൽ ഡൽഹിയിൽ നിന്നുള്ള ഇന്ദു ബാല സ്വർണം നേടി. അറീന സൈക്കിയ ഗെഗോയ് ആണ് മൂന്നാം സ്ഥാനത്ത് എത്തിയത്. കേരള സ്റ്റേറ്റ് അത്‌ലറ്റിക് അസോസിയേഷൻ മലപ്പുറം തേഞ്ഞിപ്പലത്ത് സംഘടിപ്പിച്ച മാസ്റ്റേഴ്സ് അത്‌ലറ്റിക് മീറ്റിൽ രണ്ട് മെഡലുകൾ ഫെസി മോട്ടി നേടിയിരുന്നു. 50-55 വയസ്സ് വിഭാഗത്തിൽ ജാവലിൻ ത്രോ, ഹാമർ ത്രോ എന്നീ വിഭാഗങ്ങളിൽ ഒന്നാം സ്ഥാനം നേടിയാണ് ദേശീയ മത്സരത്തിന് യോഗ്യത നേടിയത്.

മൂവാറ്റുപുഴ കാട്ടുകുടി ഫെസി മോട്ടി 5 വർഷം തുടർച്ചയായി മാസ്റ്റേഴ്സ് അത്‌ലറ്റിക് മീറ്റിൽ ജേതാവാണ്.  മലേഷ്യയിൽ നടന്ന ഏഷ്യൻ മാസ്റ്റേഴ്സ് മീറ്റിലും ഇന്ത്യയെ പ്രതിനിധീകരിച്ച് ഫെസി മോട്ടി പങ്കെടുത്തു. വിദഗ്ധ പരിശീലനം ലഭിച്ചിട്ടില്ലെങ്കിലും സ്വയം ആർജിച്ച അറിവും പരിശീലനവും ഉപയോഗപ്പെടുത്തിയാണ് മത്സരങ്ങളിൽ വിജയം നേടുന്നത്. മൂവാറ്റുപുഴയിലും പരിസര പ്രദേശങ്ങളിലും സ്കൂളുകളിലും ക്ലബുകളിലും അത്‌ലറ്റിക് ഇനങ്ങളിലും പഞ്ചഗുസ്തി ഇനങ്ങളിലും പരിശീലനം നൽകുന്നുമുണ്ട്. രാജ്യാന്തര മാസ്റ്റേഴ്സ് മീറ്റിൽ രാജ്യത്തിനു വേണ്ടി സ്വർണം നേടുക എന്നതാണ് ആഗ്രഹം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതാണ് പഴങ്കഞ്ഞിയും ചക്കപ്പഴവുമൊക്കെ കഴിക്കുന്ന ഇന്‍സ്റ്റഗ്രാമിലെ ആ ‘ഇംഗ്ലിഷുകാരി

MORE VIDEOS