കേരളത്തിനു നന്ദി പറഞ്ഞ് ബ്ലാസ്റ്റേഴ്സ് പരിശീലകൻ

ernakulam-ivan
ഇവാൻ വുക്കൊമനോവിച്ച്.
SHARE

കൊച്ചി∙ ‘‘വീ ലൗവ് യൂ ആശാനേ... യൂ ആർ സോ പ്രഷ്യസ്...’’കേരളത്തിൽനിന്നൊരു ആരാധിക കേരള ബ്ലാസ്റ്റേഴ്സിന്റെ മുഖ്യ പരിശീലകൻ ഇവാൻ വുക്കൊമനോവിച്ചിനു സമൂഹ മാധ്യമത്തിലൂടെ അയച്ച ജന്മദിന സന്ദേശമാണിത്. ആയിരക്കണക്കിനു സ്നേഹാശംസകൾ ലോകമെമ്പാടുമുള്ള മലയാളികളിൽനിന്നു ലഭിച്ചപ്പോൾ ഇവാൻ മറുപടിയെഴുതി. ‘‘ഡിയർ കേരള, നിങ്ങളുടെ ഉദാരമായ ആതിഥ്യമര്യാദയ്ക്കും എനിക്കുവേണ്ടി സമയം നീക്കിവയ്ക്കുന്നതിനും നന്ദി. നിങ്ങളുടെ സ്നേഹവും പിന്തുണയും എനിക്കെത്രയോ പ്രധാനമാണെന്ന് അറിയാമോ.

നിങ്ങളുടെ വീട് എനിക്കായി തുറന്നുതന്നതിനു നന്ദി. കെബിഎഫ്സി കുടുംബത്തി‍ൽ അംഗമായതിൽ ഞാൻ അഭിനന്ദിക്കുന്നു. ഇന്ന്, നിങ്ങളുടെയെല്ലാവരുടെയും സന്ദേശങ്ങൾ കൂടുതലായി എന്റെ ഹൃദയം നിറയ്ക്കുന്നു. എക്കാലും നന്ദിയുള്ളവനായിരിക്കും. ‘താങ്ക്‌യൂ’ എന്നത് എന്റെ നന്ദി അറിയിക്കാൻ പോരാതെ വരുന്നു. ഈ ദിവസം എന്നെ ഓർമിച്ചതിനും എല്ലാറ്റിനും നന്ദി. ഐ ലൗവ് യൂ ഓൾ!’ 19ന് ആയിരുന്നു ഇവാന്റെ ജന്മദിനം. ബൽജിയത്തിലെ വീട്ടിലായിരുന്നു ജന്മദിനാഘോഷം, പിന്നെ കേരളത്തിലെ ആരാധക ഹൃദയങ്ങളിലും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതാണ് പഴങ്കഞ്ഞിയും ചക്കപ്പഴവുമൊക്കെ കഴിക്കുന്ന ഇന്‍സ്റ്റഗ്രാമിലെ ആ ‘ഇംഗ്ലിഷുകാരി

MORE VIDEOS