ADVERTISEMENT

കൊച്ചി∙ യോഗയിലൂടെ ആരോഗ്യ സംരക്ഷണത്തിനു പുതുവഴി തേടുകയാണു യോഗ പരിശീലകയും ഗവേഷകയും വെൽനസ് മേഖലയിൽ പ്രവർത്തിക്കുന്ന‘ മീ മെറ്റ് മീ’ കമ്പനിയുടെ സ്ഥാപകയായ ഫോർട്ട്കൊച്ചി സ്വദേശിനി നൂതൻ മനോഹർ.  12 വർഷത്തിലധികമായി യോഗ പരിശീലകയായി പ്രവർത്തിക്കുന്ന നൂതൻ 2013 മുതലാണു സുഗന്ധത്തിലൂടെ ശാരീരിക പ്രശ്നങ്ങൾ ഇല്ലാതാക്കുന്ന അരോമ തെറപ്പിയിലേക്കു കടക്കുന്നത്. 

അരോമ തെറപ്പി

മാനസിക സംഘർഷം കുറയ്ക്കാനുള്ള ഒറ്റമൂലിയായാണ് അരോമ തെറപ്പിയെ കാണുന്നത്. ശരീരത്തിലെ ഹോർമോൺ സന്തുലിതാവസ്ഥ പ്രകൃതിദത്ത സസ്യങ്ങളിൽ നിന്നുണ്ടാക്കിയെടുക്കുന്ന എണ്ണ ഉപയോഗിച്ചു ശരിയായി നിലനിർത്തുന്നു. ശ്വസനം വഴിയാണ് ഈ തെറപ്പി. 

മാനസികസംഘർഷം

പഠന പ്രകാരം ഇന്ത്യയിൽ 87 ശതമാനം വനിതകളും മാനസിക സംഘർഷം അനുഭവിക്കുന്നവരാണ്. ജോലി ചെയ്യുന്ന വനിതകളിൽ 78 ശതമാനം പേരും ജീവിതശൈലീരോഗങ്ങൾ ഉള്ളവരാണ്. എന്നിട്ടും പ്രധാനമായി യൂറോപ്യൻ രാജ്യങ്ങൾ കേന്ദ്രീകരിച്ചാണ് ഞാൻ ഈ തെറപ്പി ചെയ്യുന്നത്. ഇന്ത്യയിൽ ഇതിനെക്കുറിച്ചു വലിയ ധാരണയില്ല. 

യോഗ

ഇന്ത്യയ്ക്കകത്തും പാശ്ചാത്യ രാജ്യങ്ങളിലും യോഗയ്ക്കുള്ള പ്രാധാന്യം കൂടിയിട്ടുണ്ട്. ശരീരം ഫിറ്റ് ആക്കി വയ്ക്കുന്നതിനൊപ്പം മനസ്സിനെയും ഫിറ്റ് ആക്കി നിർത്താൻ ഏറ്റവും മികച്ച മാർഗം യോഗ തന്നെയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com