ADVERTISEMENT
ആലുവ∙ സംസ്ഥാന ഭാഗ്യക്കുറിയുടെ അക്ഷയ ലോട്ടറി ഒന്നാം സമ്മാനം 70 ലക്ഷം രൂപ ലഭിച്ചതു പെയിന്റിങ് തൊഴിലാളിയായ എടത്തല നൊച്ചിമ കുടിയിരിക്കൽ കെ.കെ. കൃഷ്ണകുമാറിന്. വാടകവീട്ടിൽ കഴിയുന്ന കൃഷ്ണകുമാറിന്റെ സ്വന്തം കിടപ്പാടമെന്ന സ്വപ്നം ഇതോടെ സഫലമാകും. ചൊവ്വാഴ്ച ജോലി കഴിഞ്ഞു മടങ്ങുമ്പോൾ വിടാക്കുഴ കവലയിലെ ലോട്ടറി ഏജന്റ് വി.കെ. സുനിലിന്റെ പക്കൽ നിന്നാണു സമ്മാനാർഹമായ ടിക്കറ്റ് വാങ്ങിയത്.   4 വർഷമായി സ്ഥിരമായി ലോട്ടറി എടുക്കുന്നു. 5,000 രൂപ വരെയുള്ള സമ്മാനങ്ങൾ മുൻപു ലഭിച്ചിട്ടുണ്ട്. ഭാര്യ: അഞ്ജലീദേവി. മകൻ: യദുകൃഷ്ണ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com