ADVERTISEMENT

കാഞ്ഞൂർ∙ കെഎസ്ഇബി ഓഫിസിനു മുന്നിൽ കെട്ടിട ഉടമ ഉമിച്ചാരം അടിച്ചിട്ടതിനെ തുടർന്നു ഓഫിസിലേക്കു പോകാനാവാത്ത അവസ്ഥയായി. പുതിയേടത്ത് പ്രവർത്തിക്കുന്ന ഓഫിസ് കെട്ടിടത്തിനു മുന്നിലും റോഡിലുമാണ് ഉമിച്ചാരം അടിച്ചിട്ടിരിക്കുന്നത്. കെട്ടിടത്തിന്റെ വാടക 16 മാസമായി കൊടുത്തിട്ടില്ല. പഞ്ചായത്താണു വാടക നൽകേണ്ടത്. വാടക കുടിശിക നൽകിയില്ലെങ്കിൽ സെക്‌ഷൻ ഓഫിസ് തന്നെ കാഞ്ഞൂരിൽ ഇല്ലാതാകുമെന്നു നാട്ടുകാർ പറഞ്ഞു. 15 സെന്റ് സ്ഥലത്ത് 1500 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടത്തിൽ മാസം 15,000 രൂപ വാടകയ്ക്കാണു കെഎസ്ഇബി ഓഫിസ് പ്രവർത്തിക്കുന്നത്.

കോവിഡിനെ തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധിയാണു പഞ്ചായത്ത് ഇതിനു കാരണമായി പറയുന്നത്. മറ്റൊരു വാടക കെട്ടിടം കണ്ടെത്താൻ പഞ്ചായത്ത് ശ്രമിച്ചുവെങ്കിലും ഫലവത്തായില്ല. സെക്‌ഷൻ ഓഫിസ് കെട്ടിടം നിർമിക്കുന്നതിനുള്ള സ്ഥലം കണ്ടെത്താനും പ‍ഞ്ചായത്തിന് കഴിഞ്ഞിട്ടില്ല. കെഎസ്ഇബി ഓഫിസിനു മുന്നിൽ നിന്ന്  ഉമിച്ചാരം അടിയന്തരമായി നീക്കം ചെയ്യണമെന്നു മനുഷ്യാവകാശ ഫോറം ജില്ലാ കോ ഓർഡിനേറ്റർ കെ.ജി.ഹരിദാസ്, അങ്കമാലി ഏരിയ പ്രസിഡന്റ് ടി.എൻ.അശോകൻ എന്നിവർ ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com