ADVERTISEMENT

കൊച്ചി ∙ രാഹുൽഗാന്ധി എംപിയുടെ ഓഫിസിനു നേരെ നടന്ന എസ്എഫ്ഐ അക്രമത്തിൽ പ്രതിഷേധിച്ചു ജില്ലയിൽ കോൺഗ്രസും പോഷക സംഘടനകളും പ്രകടനങ്ങളും റോഡ് ഉപരോധവും സംഘടിപ്പിച്ചു. ഡിസിസിയുടെ നേതൃത്വത്തിൽ നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തിയ പ്രവർത്തകർ ഒരു മണിക്കൂറോളം എംജി റോഡ് ഉപരോധിച്ചു. രാഹുൽ ഗാന്ധിയോടു സിപിഎം മാപ്പു പറയണമെന്ന് ഉദ്ഘാടനം ചെയ്ത ഡിസിസി പ്രസിഡന്റ് മുഹമ്മദ്  ഷിയാസ് ആവശ്യപ്പെട്ടു.

ബഫർ സോൺ വിഷയത്തിൽ സംസ്‌ഥാന സർക്കാരും മുഖ്യമന്ത്രിയും നിലപാട് വ്യക്തമാക്കണം. സംഘപരിവാറിന്റെ ക്വട്ടേഷൻ ഏറ്റെടുത്താണ് എസ്എഫ്ഐ രാഹുലിന്റെ ഓഫിസിൽ അക്രമം നടത്തിയതെന്നും ഷിയാസ് ആരോപിച്ചു. ഉമ തോമസ് എംഎൽഎ, ഡിസിസി ഭാരവാഹികളായ അബ്ദുൽ ലത്തീഫ്, അജിത്ത് അമീർ ബാവ, ദിലീപ് കുഞ്ഞൂട്ടി, മിനിമോൾ ജോയ്, ടിറ്റോ ആന്റണി, കെ.വി.പി.കൃഷ്ണകുമാർ, ആൽബർട്ട് അമ്പലത്തിങ്കൽ, ആന്റണി പൈനുതറ, വി.കെ.ശശികുമാർ, മനു ജേക്കബ്, നൗഫൽ കയന്റിക്കര, അഫ്സൽ നമ്പ്യാരത്ത്, സി.ജെ.ജോർജ്, സിജോ ജോസഫ് എന്നിവർ പ്രസംഗിച്ചു.  

രാഹുൽ ഗാന്ധി എംപിയുടെ ഓഫിസിനു നേരെ എസ്എഫ്ഐ പ്രവർത്തകർ നടത്തിയ ആക്രമണത്തിൽ പ്രതിഷേധിച്ച കെഎസ്‌യു പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ചു മാറ്റുന്നു.

കെഎസ്‌യു പ്രതിഷേധിച്ചു

കൊച്ചി ∙ രാഹുൽ ഗാന്ധി എംപിയുടെ ഓഫിസ് എസ്എഫ്ഐ ആക്രമിച്ചതിൽ പ്രതിഷേധിച്ചു കെഎസ്‌യു ജില്ലാ കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. ഡിസിസി ഓഫിസിൽ നിന്നാരംഭിച്ച പ്രകടനം എംജി റോഡിൽ പൊലീസ് തടഞ്ഞതു നേരിയ വാക്കു തർക്കത്തിൽ കലാശിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രവും കെഎസ്‌യു പ്രവർത്തകർ കത്തിച്ചു. സമരം ചെയ്ത പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. എസ്എഫ്ഐ മാപ്പു പറയണമെന്നു പ്രകടനം ഉദ്ഘാടനം ചെയ്ത കെഎസ്‌യു ജില്ലാ പ്രസിഡന്റ്‌ അലോഷ്യസ് സേവ്യർ ആവശ്യപ്പെട്ടു. ജില്ലാ ജനറൽ സെക്രട്ടറി കെ.എം.മൻസൂർ അധ്യക്ഷത വഹിച്ചു.

രാഹുൽ ഗാന്ധിയുടെ ഓഫിസ് തല്ലിത്തകർത്തതിൽ പ്രതിഷേധിച്ചു കോൺഗ്രസ് പ്രവർത്തകർ കാക്കനാട് കലക്ടറേറ്റിലേക്കു രാത്രി നടത്തിയ മാർച്ച്.

കലക്ടറേറ്റിലേക്ക് കോൺഗ്രസിന്റെ രാത്രി മാർച്ച് 

കാക്കനാട്∙ കോൺഗ്രസ് പ്രവർത്തകർ കലക്ടറേറ്റിലേക്കു രാത്രി മാർച്ച് നടത്തി. മുനിസിപ്പൽ പാർക്കിൽ നിന്നു തുടങ്ങിയ മാർച്ച് കലക്ടറേറ്റിന്റെ തെക്കേ കവാടത്തിന്റെ പരിസരത്തു പൊലീസ് തടഞ്ഞു. പ്രതിഷേധ ധർണ കോൺഗ്രസ് തൃക്കാക്കര ബ്ലോക്ക് പ്രസിഡന്റ് നൗഷാദ് പല്ലച്ചി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസി‍‍‍ഡന്റ് സി.സി.വിജു അധ്യക്ഷത വഹിച്ചു. ഡിസിസി സെക്രട്ടറി പി.കെ.അബ്ദുൽ റഹ്മാൻ, സാബു പടിയഞ്ചേരി, കെ.എച്ച്.ബഷീർ, റെനീഷ് നാസർ, ടി.എം.ബഷീർ, പി.ജെ.സണ്ണി, പി.കെ.പങ്കജാക്ഷൻ, സുബൈർ ഉള്ളമ്പിള്ളി തുടങ്ങിയവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com