ADVERTISEMENT

നാടകപ്രതിഭ എൻ.എൻ. പിള്ളയുടെ ആത്മകഥ ‘ഞാൻ’ അരങ്ങിലേക്ക്. ജീവിതത്തിൽ പ്രതിസന്ധികൾ തരണം ചെയ്തതും നാടകങ്ങളിലൂടെ സമൂഹ മനഃസാക്ഷിയിലേക്കു കൂരമ്പു പോലെ തൊടുത്തു വിട്ട വിമർശനങ്ങളും നാടകത്തിൽ വരച്ചു കാട്ടുന്നു. ജീവിതത്തിലും അരങ്ങിലും തോൽക്കാൻ മനസ്സില്ലാത്ത മനുഷ്യനെ അവതരിപ്പിക്കാനാണു ശ്രമമെന്നു രചയിതാവ് സി.ഡി. ദേശികൻ പറയുന്നു.

മലയായിലെ ഐഎൻഎ ജീവിതത്തിന്റെ സംഘർഷത്തിനിടയിൽ നേതാജി സുഭാഷ് ചന്ദ്രബോസും കഥാപാത്രമായെത്തുന്നു. 14 രംഗങ്ങളിൽ ആവിഷ്‌ക്കരിക്കുന്ന നാടകത്തിൽ 6 രംഗങ്ങളും ഐഎൻഎ കാലഘട്ടമാണ്. ഇന്നു ജീവിച്ചിരുന്നെങ്കിൽ കാലിക രാഷ്ട്രീയ സാമൂഹിക സംഭവങ്ങളോട് അദ്ദേഹം നടത്താനിടയുള്ള പ്രതികരണങ്ങളും നാടകത്തിൽ ചേർത്തിരിക്കുന്നു.

കൊച്ചിൻ ചൈത്രതാര തിയറ്റേഴ്‌സിന്റെ നാടകത്തിൽ 38 കഥാപാത്രങ്ങളായി 15 കലാകാരന്മാരാണു വേഷമിടുന്നത്. കെപിഎസി എ.കെ. സുജിത്ത് ആണ് എൻ.എൻ. പിള്ളയുടെ ചെറുപ്പകാലം അവതരിപ്പിക്കുന്നത്. മധ്യവയസ്സ് കഴിഞ്ഞ കാലം തൃപ്രയാർ അരവിന്ദാക്ഷക്കുറുപ്പ്.10 സംസ്ഥാന അവാർഡുകൾ നേടിയ സംവിധായകൻ മനോജ് നാരായണനാണു സംവിധാനം. ശശികലാ മേനോന്റെ ഗാനങ്ങൾക്കു ഉദയകുമാർ അഞ്ചൽ ഈണം പകരുന്നു. രംഗപടം ഒരുക്കിയത് ആർട്ടിസ്റ്റ് സുജാതൻ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com