ആദായനികുതി ഉദ്യോഗസ്ഥരായി ചമഞ്ഞ് മോഷണം: ഒരാൾ പിടിയിൽ

അബൂട്ടി
SHARE

ആലുവ∙ ആദായനികുതി ഉദ്യോഗസ്ഥർ എന്ന വ്യാജേന സ്വർണപ്പണിക്കാരന്റെ വീട്ടിലെത്തി 50 പവനും ഒന്നര ലക്ഷം രൂപയും തട്ടിയ കേസിൽ കണ്ണൂർ പടുവിലായി കൂത്തുപറമ്പ് പാലാ ബസാർ സജീറ മൻസിലിൽ അബൂട്ടി (68) പൊലീസ് പിടിയിലായി. 5 പ്രതികളുള്ള കേസിൽ ഗോവ സ്വദേശി മൗലാലി ഹബീബുൽ ഷേഖിനെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഇക്കഴിഞ്ഞ 5നു പകൽ ബാങ്ക് കവലയിൽ മഹാരാഷ്ട്ര സ്വദേശി സഞ്ജയ്‌യുടെ വീട്ടിലാണു കവർച്ച നടന്നത്. സംഭവത്തിനു ശേഷം കർണാടക, മുംബൈ എന്നിവിടങ്ങളിൽ ഒളിവിലായിരുന്നു അബൂട്ടി. ഇനി പിടികിട്ടാനുള്ളവരിൽ 2 പേർ മലയാളികളും ഒരാൾ ഗോവ സ്വദേശിയുമാണ്. തൊണ്ടി കണ്ടെടുത്തിട്ടില്ല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വലവിരിച്ച് ചൈനീസ് ചാരക്കപ്പൽആശങ്കയോടെ ഇന്ത്യ

MORE VIDEOS