എറണാകുളം ജില്ലയിൽ ഇന്ന് (27–6–2022); അറിയാൻ, ഓർക്കാൻ

ernakulam-map
SHARE

സൗജന്യ വൈദ്യുതി പദ്ധതി

‌‌ചിറ്റാറ്റുകര ∙ പഞ്ചായത്തിൽ കാർഷിക ആവശ്യത്തിനുള്ള സൗജന്യ വൈദ്യുതി പദ്ധതിയിൽ അംഗമായ കർഷകർ പദ്ധതി പുതുക്കാൻ 2022 – 2023 വർഷത്തെ കരമടച്ച രസീത്, കൈവശാവകാശ സർട്ടിഫിക്കറ്റ്, വൈദ്യുതി ബിൽ എന്നിവയുടെ പകർപ്പുകൾ സഹിതം 28നകം കൃഷിഭവനിൽ അപേക്ഷ സമർപ്പിക്കണമെന്നു കൃഷി ഓഫിസർ അറിയിച്ചു.

പരസ്യബോർ‍ഡ് നീക്കണം

പറവൂർ ∙ നഗരസഭ പ്രദേശത്ത് അനധികൃതമായി സ്ഥാപിച്ച പരസ്യബോർഡുകൾ, കൊടിമരങ്ങൾ, തോരണങ്ങൾ എന്നിവ ഉടൻ നീക്കണം. ഇല്ലെങ്കിൽ നഗരസഭ നീക്കം ചെയ്യുകയും സ്ഥാപിച്ചവരുടെ കയ്യിൽ നിന്നു പിഴ ഈടാക്കുകയും ചെയ്യുമെന്നു സെക്രട്ടറി അറിയിച്ചു.

റജിസ്റ്റർ ചെയ്യണം

ചിറ്റാറ്റുകര ∙ കൃഷിഭവനിലെ പിഎം കിസാൻ ഗുണഭോക്താക്കളായ എല്ലാവരും തങ്ങളുടെ കൃഷിഭൂമിയുടെ വിവരങ്ങൾ എയിംസ് പോർട്ടലിൽ റജിസ്റ്റർ ചെയ്യണം. പദ്ധതിയുടെ നടത്തിപ്പിനു വെരിഫിക്കേഷൻ ആവശ്യമായതിനാൽ ഒരാഴ്ചയ്ക്കുള്ളിൽ ആധാർ കാർഡ്, റജിസ്റ്റർ ചെയ്ത നമ്പറുള്ള മൊബൈൽ ഫോൺ, കരമടച്ച രസീത്, ബാങ്ക് പാസ് ബുക്ക് എന്നിവയുമായി ഡിജിറ്റൽ സേവാകേന്ദ്രങ്ങൾ മുഖേനയാണു റജിസ്റ്റർ ചെയ്യേണ്ടത്. www.aims.kerala.gov.in

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എല്ലാം അറിയുന്നവൻ മമ്മൂട്ടി. ft - സോളമന്റെ തേനീച്ചകൾ | Exclusive Chat With Mammootty

MORE VIDEOS