ADVERTISEMENT
മട്ടാഞ്ചേരി∙ അൻസാർ പള്ളിക്കു സമീപം ബൈക്ക് യാത്രികനെ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തി പണം കവർന്ന പ്രതിയെ മട്ടാഞ്ചേരി പൊലീസ് പിടികൂടി. ഫോർട്ട്കൊച്ചി ലാസർ മാർക്കറ്റിൽ  അൽത്താഫിനെ (അപ്പു 24)യാണ് അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകിട്ട് ജോലി സ്ഥലത്തു നിന്നു ചായ കുടിക്കാ‍ൻ പോയ ചുള്ളിക്കൽ സ്വദേശിയെ തടഞ്ഞു നിർത്തി പഴ്സ് തട്ടിപ്പറിച്ചു മർദിച്ചെന്നാണ് പരാതി. അസി.കമ്മിഷണർ വി.ജി.രവീന്ദ്രനാഥിന്റെ  നേതൃത്വത്തിൽ എസ്ഐ രൂപേഷും സംഘവും ചേർന്നാണ് പ്രതിയെ പിടികൂടിയത്. വിവിധ സ്റ്റേഷനുകളിൽ അൽത്താഫിന് എതിരെ കേസുകളുണ്ടെന്ന് പൊലീസ് അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com