ADVERTISEMENT

മൂവാറ്റുപുഴ∙ കോൺഗ്രസ് മഞ്ഞള്ളൂർ മേഖല കമ്മിറ്റി ഓഫിസിനു നേരെയുണ്ടായ ആക്രമണത്തിൽ പ്രതികളെ പിടികൂടാത്തതിൽ പ്രതിഷേധം. മേഖല കമ്മിറ്റിയുടെ മടക്കത്താനത്തു സ്ഥിതി ചെയ്യുന്ന ഓഫിസിന്റെ ജനൽ ചില്ലുകളാണ് കല്ലെറിഞ്ഞു തകർത്തത്. ശനിയാഴ്ച രാത്രിയാണ് ഓഫിസിനു നേരെ ആക്രമണം ഉണ്ടായത്. രാത്രി 10 വരെ ഓഫിസിൽ പ്രവർത്തകർ ഉണ്ടായിരുന്നു. ഇതിനു ശേഷമാണ് ആക്രമണം നടന്നിരിക്കുന്നതെന്നു പ്രവർത്തകർ പറഞ്ഞു.

ഡിവൈഎസ്പി മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്ത് എത്തി പരിശോധനകൾ നടത്തി. സമീപത്തുള്ള വ്യാപാര സ്ഥാപനങ്ങളിലെയും മറ്റും സിസിടിവി ക്യാമറകൾ പൊലീസ് പരിശോധിക്കുകയും ചെയ്തെങ്കിലും പ്രതികളെ കണ്ടെത്താനായിട്ടില്ല. രണ്ടു വാഹനങ്ങൾ ഓഫിസിനു മുന്നിലുള്ള റോഡിൽ നിർത്തുന്ന ദൃശ്യങ്ങൾ ലഭിച്ചുവെങ്കിലും സംശയകരമായ മറ്റൊന്നും സിസിടിവിയിൽ നിന്നു ലഭിച്ചിട്ടില്ല.

എന്നാൽ സമീപത്തുള്ള കൂടുതൽ സിസിടിവികൾ പരിശോധിക്കാൻ പൊലീസ് തയാറാകുന്നില്ലെന്നു പ്രവർത്തകർ ആരോപിച്ചു. സംഘർഷാവസ്ഥ കണക്കിലെടുത്ത് ഇവിടെ പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. സമാധാനാന്തരീക്ഷം നിലനിൽക്കുന്ന പ്രദേശത്ത് സംഘർഷം സൃഷ്ടിക്കാനുള്ള ശ്രമമാണ് ഉണ്ടായിരിക്കുന്നതെന്നും ആക്രമണത്തിനു പിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ടോണി തന്നിട്ടമാക്കൽ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com