ADVERTISEMENT

കോതമംഗലം∙ എംബിറ്റ്‌സ് എഞ്ചിനീയറിംഗ് കോളേജ്‌  എജ്യു ഫ്യുച്ചർ എക്സെല്ലെൻസ് അവാർഡിന് അർഹരായി. ഗവേഷണത്തിനും നൂതന ആശയങ്ങൾ വികസിപ്പിക്കുന്നതിലും   ഏറ്റവും സാധ്യതയുള്ള സ്ഥാപനം എന്ന വിഭാഗത്തിലാണ് കോളേജിന് അവാർഡ് ലഭിച്ചത്. എഐസിടിഇയുടെ കീഴിലുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വിദ്യാഭ്യാസ ഗവേഷണ മേഖലകളിലെ സംഭാവനകൾ അംഗീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് സീ എഡ്യൂഫ്യൂച്ചർ എക്സലൻസ് അവാർഡ് 2022 എഐസിടിഇ ഏർപ്പെടുത്തിയത്.

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മന്റ് ഇൻഡോർ ഡയറക്ടർ പ്രഫ. ഹിമാൻഷു റായി ൽ നിന്നും  കോളേജ് പ്രിൻസിപ്പൽ ഡോ. പി സോജൻ ലാൽ അവാർഡ് ഏറ്റുവാങ്ങി. തുടർച്ചയായി രണ്ടാം തവണയാണ് എംബിറ്റ്‌സ് ഈ നേട്ടത്തിന് അർഹരാകുന്നത്. കോവിഡ് 19 കാലഘട്ടത്തിൽ വിദ്യാഭ്യാസ മേഖലയിലെ വെല്ലുവിളികളെ കൈകാര്യം ചെയ്തതിന് എംബിറ്റ്‌സ് എഞ്ചിനീയറിംഗ് കോളേജിന് 2021,2022 വർഷങ്ങളിൽ ന്യൂ കോഡ് ഓഫ് എജ്യൂക്കേഷൻ അംഗീകാരവും ലഭിച്ചുരുന്നു. 

കൂടാതെ, കർണാടക, തെലങ്കാന, ആന്ധ്രാപ്രദേശ്, അസം സർക്കാരുകളും ഇന്ത്യ  ഗ്ലോബൽ മീഡിയ ഗ്ലോബൽ നെറ്റ്‌ വർക്കും സംയുക്തമായി ഏർപ്പെടുത്തിയ ഇന്ത്യ ഗ്ലോബൽ - എജ്യൂക്കേഷൻ അവാർഡ് 2022, സിഇജിആർ ന്യൂഡൽഹിയുടെ ബെസ്റ്റ് പ്രിൻസിപ്പൽ അവാർഡ് 2021, എഐസിടിഇ സ്മാർട്ട് ഇന്ത്യ ഹാക്കത്തോൺ ജേതാക്കൾ 2019, 2021 എന്നീ ദേശീയ അംഗീകാരങ്ങൾക്കും എംബിറ്റ്‌സ് അർഹരായിട്ടുണ്ട്‌.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com