സ്റ്റേ കമ്പിക്കു പകരം പ്ലാസ്റ്റിക് കയർ; വൈദ്യുത പോസ്റ്റ് അപകടാവസ്ഥയിൽ

ernakulam-electric-post
ഒലിയപ്പുറം നിരപ്പത്താഴം–കട്ടേമല റോഡിൽ പൂതക്കുഴിക്ക് സമീപം സ്റ്റേ കമ്പിക്കു പകരം കയർ കൊണ്ട് ബന്ധിച്ച വൈദ്യുത പോസ്റ്റ്.
SHARE

കൂത്താട്ടുകുളം ∙ സ്റ്റേ കമ്പിക്കു പകരം ഒരു വർഷമായി പ്ലാസ്റ്റിക് കയറു കൊണ്ട് കെട്ടിയിട്ടിരിക്കുന്ന വൈദ്യുത പോസ്റ്റ് ചരിഞ്ഞ് അപകടാവസ്ഥയിൽ. ഒലിയപ്പുറം നിരപ്പത്താഴം–കട്ടേമല റോഡിൽ പൂതക്കുഴിക്ക് സമീപം മൂഴിക്കുന്നത്ത് ശ്രീധരന്റെ പുരയിടത്തിലാണ് പോസ്റ്റ് കയർ കൊണ്ട് കെട്ടിയിട്ട് ഒരു വർഷം മുൻപ് ഉദ്യോഗസ്ഥർ സ്ഥലം വിട്ടത്.

കഴിഞ്ഞ വർഷം കാറ്റിലും മഴയിലും മരം വീണ് ചരിഞ്ഞ പോസ്റ്റ് നിവർത്തിയാണ് സ്റ്റേ ഇല്ലാതെ കയർ കെട്ടിയത്. പശുവിനെ കെട്ടാൻ വച്ചിരുന്ന കയർ കൊണ്ട് പോസ്റ്റ് അടുത്തുള്ള റബർ മരത്തിൽ ബന്ധിച്ച് ഉദ്യോഗസ്ഥർ മടങ്ങി. അടുത്ത ദിവസം തന്നെ സ്റ്റേ സ്ഥാപിക്കുമെന്ന് പറഞ്ഞു പോയവരെ ഈ വഴി കണ്ടിട്ടില്ലെന്നും പല തവണ പരാതിപ്പെട്ടിട്ട് നടപടി ആയില്ലെന്നും ശ്രീധരൻ പറയുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ernakulam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഗംഭീരം; മനസ്സ് കവരുന്ന വീട്! Hometour

MORE VIDEOS