ADVERTISEMENT

മൂവാറ്റുപുഴ∙ നമ്പർ പ്ലേറ്റില്ലാത്ത സ്മാർട് ബൈക്കിൽ ചുറ്റിക്കറങ്ങിയ വിദ്യാർഥിയെ മോട്ടർ വാഹന വകുപ്പ് പിടികൂടി. ബൈക്ക് കസ്റ്റഡിയിൽ എടുത്തു. വാഹനങ്ങൾക്കു രൂപമാറ്റം വരുത്തി മത്സരയോട്ടം നടത്തി അപകടങ്ങൾ സൃഷ്ടിക്കുന്നവരെ പിടികൂടുന്നതിനു മോട്ടർ വാഹന വകുപ്പു നടത്തുന്ന ഓപ്പറേഷൻ റേസിന്റെ ഭാഗമായുള്ള പരിശോധനയിലാണു ബൈക്ക് പിടിച്ചെടുത്തത്. 

കടാതി സ്വദേശിയായ ഇരുപത്തൊന്നുകാരന്റേതാണു ബൈക്കെന്ന് ആർടിഒ ടി.എം.ജെർസൻ പറഞ്ഞു. ദിവസങ്ങളായി ഇയാൾ നമ്പർ പ്ലേറ്റില്ലാത്ത ബൈക്കുമായി കറങ്ങുകയായിരുന്നുവെന്നും അമിതവേഗത്തിലായിരുന്നു യാത്രയെന്നും പരാതികൾ ലഭിച്ചതിനെ തുടർന്നു നടന്ന വാഹന പരിശോധനയിലാണു ബൈക്ക് പിടിയിലായത്. ഓപ്പറേഷൻ റേസിന്റെ ഭാഗമായുള്ള പരിശോധനകൾ വരും ദിവസങ്ങളിലും തുടരുമെന്നും ആർടിഒ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com