ADVERTISEMENT

പറവൂർ ∙ പൊലീസ് സ്റ്റേഷനിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ചിനു നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. 2 ആഴ്ച മുൻപു കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ നഗരത്തിൽ നടത്തിയ പ്രകടനത്തിനു ശേഷം യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ആശുപത്രിയിൽ കയറി മർദിച്ച എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്യാത്തതിലും അവരെ സംരക്ഷിക്കുന്ന നിലപാടാണ് ഇൻസ്പെക്ടർ സ്വീകരിക്കുന്നതെന്ന് ആരോപിച്ചുമാണു പൊലീസ് സ്റ്റേഷനിലേക്കു മാർച്ച് നടത്തിയത്. മുനിസിപ്പൽ കവലയിൽ നിന്നു പ്രകടനമായി എത്തിയ പ്രവർത്തകരെ കെ.ആർ.ബേക്കറിക്കു സമീപം ബാരിക്കേഡ് കെട്ടി പൊലീസ് തടഞ്ഞു.

പ്രവർത്തകർ റോഡിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു. സമ്മേളനം യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം ഷാരോൺ പനയ്ക്കൽ, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ടിറ്റോ ആന്റണി, ജിന്റോ ജോൺ, സെക്രട്ടറി അർജുൻ മദനൻ, അജ്മൽ ഖാൻ, അഭിജിത്ത്, ഫ്രജിൽ ഫ്രാൻസിസ്, സെബി പുത്തൻവീട്ടിൽ, ഫിജോ മാളവന, നഗരസഭ ഉപാധ്യക്ഷൻ എം.ജെ.രാജു, രമേഷ് ഡി.കുറുപ്പ്, പി.ആർ.സൈജൻ എന്നിവർ പ്രസംഗിച്ചു.സമ്മേളനത്തിനു ശേഷം പ്രവർത്തകർ ബാരിക്കേഡ് തള്ളിമാറ്റി പോകാൻ ശ്രമിച്ചപ്പോഴാണു 2 തവണ പൊലീസ് ജലപീരങ്കി ഉപയോഗിച്ചത്. ഷാരോൺ പനയ്ക്കൽ, ഫ്രജിൽ ഫ്രാൻസിസ്, ഫിജോ മാളവന, അർജുൻ മദനൻ, അജ്മൽ ഖാൻ, കൃഷ്ണലാൽ, കൃഷ്ണകുമാർ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. പിന്നീടു ജാമ്യത്തിൽ വിട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com