വിദ്യാർഥികളിലെ വാക്സിനേഷൻ: എറണാകുളം ജില്ല രണ്ടാമത്

student-vaccination
ഡൽഹി ദരിയാഗഞ്ചിലെ വാക്സിനേഷൻ കേന്ദ്രത്തിൽ 12-14 പ്രായപരിധിയിലുള്ള കുട്ടികൾക്ക് കോവിഡ് പ്രതിരോധ കുത്തിവയ്പ് ആരംഭിച്ചപ്പോൾ. ചിത്രം: മനോരമ
SHARE

കൊച്ചി ∙ വിദ്യാർഥികളിലെ വാക്സിനേഷനിൽ സംസ്ഥാന തലത്തിൽ എറണാകുളം ജില്ല രണ്ടാമത്. ജില്ലയിൽ 15– 17 പ്രായത്തിലുള്ള 85% പേരിലും 12–14 പ്രായത്തിലുള്ള 77% പേരിലും ആദ്യ ഡോസ് വാക്സിനേഷൻ പൂർത്തിയാക്കി. ഇരു വിഭാഗങ്ങളിലും സംസ്ഥാന ശരാശരിയെക്കാൾ മുകളിലാണു ജില്ല. 12–17 പ്രായ പരിധിയിലുള്ള വിദ്യാർഥികളിൽ 1.89 ലക്ഷം പേർക്ക് ആദ്യ ഡോസ് വാക്സീൻ നൽകി. 12– 14 പ്രായ പരിധിയിൽ 30% പേരും 15–17 പ്രായ പരിധിയിൽ 63% പേരും രണ്ടാം ഡോസ് വാക്സീനുമെടുത്തു. 

മേയ്, ജൂൺ മാസങ്ങളിൽ ആരോഗ്യ, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരുടെ കൂട്ടായ ശ്രമഫലമായാണു വാക്സിനേഷൻ നിരക്ക് ഉയർത്താൻ കഴിഞ്ഞതെന്ന് അധികൃതർ അറിയിച്ചു. 18 വയസ്സിനു മുകളിലുള്ളവർക്കു കരുതൽ ഡോസ് നൽകുന്നതിലും ജില്ല മുന്നിലാണ്. ആരോഗ്യ പ്രവർത്തകരിൽ 45% പേരും, കോവിഡ് മുന്നണി പ്രവർത്തകരിൽ 40% പേരും 60 വയസ്സിനു മുകളിലുള്ളവരിൽ 35% പേരും കരുതൽ ഡോസ് വാക്സീനെടുത്തു. കോവിഷീൽഡ് (39,500), കോവാക്സിൻ (16,670), കോർബെവാക്സ് (25,820) എന്നിങ്ങനെയാണ് ഇപ്പോൾ ജില്ലയിൽ വാക്സീൻ സ്റ്റോക്ക്.

പാഴാക്കുന്നതിൽ പിന്നിൽ

സംസ്ഥാനത്ത് വാക്സീൻ പാഴാക്കുന്നത് ഏറ്റവും കുറഞ്ഞ ജില്ലയാണ് എറണാകുളം. വാക്സീൻ പാഴാക്കുന്നതിൽ നെഗറ്റീവ് നിലയിലാണ് എറണാകുളം. ബാക്കിയാകുന്ന വാക്സീനും വിതരണം ചെയ്യാൻ സാധിക്കുന്നതു വഴിയാണിത്. കോവിഷീൽഡ് വാക്സീൻ (–5.05), കോവാക്സിൻ (–0.53) എന്നിങ്ങനെയാണു പാഴാകൽ നിരക്ക്. അതേ സമയം കോർബെവാക്സിന്റെ പാഴാകൽ നിരക്ക് 6.13 ആണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വണ്ടി ഏതായാലും ഓടിക്കാൻ പ്രീതു റെഡിയാണ് | Preethu Rachel Mathew | Lady Driver

MORE VIDEOS