കരുത്തലയിലെ കടയിൽ ചേമ്പിലയാണ് താരം; നാട്ടുകാർ ആദ്യമൊന്നു മടിച്ചു, പിഴ ഓർമിപ്പിച്ചതോടെ വഴങ്ങി

കരുത്തലയിലെ തട്ടിൽ നിന്ന് ചേമ്പിലയിൽ മീൻ പൊതിഞ്ഞു നൽകുന്നു
കരുത്തലയിലെ തട്ടിൽ നിന്ന് ചേമ്പിലയിൽ മീൻ പൊതിഞ്ഞു നൽകുന്നു
SHARE

വൈപ്പിൻ∙ പ്ലാസ്റ്റിക് നിരോധനത്തെ തുടർന്ന് ചേമ്പിലയിലേക്ക് മാറി മീൻ വിൽപന കേന്ദ്രം. ചെറായി  കരുത്തലയിൽ പ്രവർത്തിക്കുന്ന സ്റ്റാർ ഫിഷ് തട്ടുകടയുടെ നടത്തിപ്പുകാരാണ് ഇന്നലെ മുതൽ കുളച്ചേമ്പിന്റെ ഇലയിൽ മീൻ പൊതിഞ്ഞു നൽകിത്തുടങ്ങിയത്. ചേമ്പിലയിൽ മീൻ വാങ്ങിക്കൊണ്ടു പോകാൻ പലരും ആദ്യം ഒന്നു മടിച്ചെങ്കിലും പ്ലാസ്റ്റിക് കിറ്റ് ഉപയോഗിച്ചാലുള്ള പിഴ ശിക്ഷയുടെ കാര്യം ഓർമിപ്പിച്ചതോടെ വഴങ്ങിയെന്നു കട നടത്തിപ്പുകാർ പറഞ്ഞു.

മഴയുള്ളതു മൂലം നാട്ടിലാകെ ചേമ്പ് വളർന്നു നിൽക്കുന്നതിനാൽ ഇലയ്ക്ക് തൽക്കാലം ക്ഷാമില്ല. അത്തരമൊരു സാഹചര്യം വന്നാൽ ഉപയോഗിക്കാൻ പഴയ പത്രക്കടലാസും ശേഖരിക്കുന്നുണ്ട്. പറ്റുമെങ്കിൽ ഇനി മുതൽ സഞ്ചി കയ്യിൽ കരുതാനും ഇവർ മീൻ വാങ്ങാൻ വരുന്നവരെ ഓർമിപ്പിക്കുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചാക്കോച്ചനും ദേവദൂതരും | ന്നാ താൻ കേസ് കൊട് Promotion | Manorama Online

MORE VIDEOS