റോഡ് നിയമം പഠിപ്പിക്കാൻ തിരുത്തൽ ക്ലാസ്

ernakulam news
SHARE

കാക്കനാട്∙ റോഡിൽ ഗതാഗത നിയമം ലംഘിച്ചു പിടിയിലാകുന്ന എല്ലാവർക്കും നിയമ പഠന ബോധവൽക്കരണ ക്ലാസ് നിർബന്ധമാക്കി. എറണാകുളം ആർടിഒയുടെ പരിധിയിൽ നിയമലംഘകരുടെ ആദ്യ ബാച്ച് ക്ലാസ് നടത്തുകയും ചെയ്തു. റോഡ് നിയമം തെറ്റിക്കുന്നവരെ ‘തിരുത്തൽ ക്ലാസ്’ എന്ന പേരിലാണ് പരിശീലനത്തിൽ പങ്കെടുപ്പിക്കുന്നത്. ഏതുതരം നിയമ ലംഘനമാണ് നടത്തിയതെന്ന് പരിശോധിച്ച് അക്കാര്യത്തിൽ കൂടുതൽ അവബോധം നൽകുകയാണ് ലക്ഷ്യം.

കലക്ടറേറ്റ് വളപ്പിലെ സിമുലേറ്റർ ഹാളാണ് ക്ലാസ് റൂമായി രൂപപ്പെടുത്തിയിരിക്കുന്നത്. ആവശ്യമെങ്കിൽ സിമുലേറ്ററിൽ പ്രാക്റ്റിക്കൽ പരിശീലനവും നൽകും. ക്ലാസിൽ പങ്കെടുത്താൽ മാത്രമേ സസ്പെൻഷൻ കാലാവധിക്കു ശേഷം ലൈസൻസ് പുനസ്ഥാപിച്ചു നൽകുകയുള്ളൂവെന്ന് ആർടിഒ പി.എം.ഷബീർ പറഞ്ഞു. പലരും ഗൗരവം മനസിലാക്കാതെയാണു നിയമം ലംഘിക്കുന്നത്.

ഒരുതവണ പിഴയടച്ചു രക്ഷപ്പെടുന്നവർ വീണ്ടും ഇതേ കുറ്റത്തിനു പിടിയിലായാൽ ലഭിക്കാവുന്ന ശിക്ഷകളെക്കുറിച്ചു ബോധവാന്മാരല്ല. റിട്ട. ജോ.ആർടിഒ ആദർശ്കുമാറിനാണ് നിയമ പഠന ക്ലാസിന്റെ ചുമതല. നിയമ ലംഘകരിൽ നിന്ന് നിന്ന് പിഴ ഈടാക്കിയ ശേഷം നിശ്ചിത ദിവസത്തേക്ക് ആശുപത്രികളിൽ സേവനത്തിനയക്കുന്ന രീതി ഇനി ഉണ്ടാകില്ല. അതിനു പകരമാണ് നിയമ ബോധവൽക്കരണ ക്ലാസ് നിർബന്ധമാക്കുന്നത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എല്ലാം അറിയുന്നവൻ മമ്മൂട്ടി. ft - സോളമന്റെ തേനീച്ചകൾ | Exclusive Chat With Mammootty

MORE VIDEOS