മൂവാറ്റുപുഴ∙ സ്വന്തമായി ടെലിസ്കോപ് നിർമിച്ച് പേഴയ്ക്കാപ്പിള്ളി സർക്കാർ സ്കൂളിലെ വിദ്യാർഥികൾ. രാജ്യാന്തര ശാസ്ത്ര വർഷമായ 2022 വിദ്യാലയത്തിൽ അറിവുത്സവമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി നടന്ന ക്യാംപിലാണ് വിദ്യാർഥികൾ ടെലിസ്കോപ് നിർമിച്ചത്. സ്കൂൾ സയൻസ് ആൻഡ് നേച്ചർ ക്ലബ് വേദിയായ 'ശാസ്ത്ര കൂട്ടുകാർ' നേതൃത്വം നൽകുന്ന ബ്രേക്ക് ത്രൂ സയൻസ് സൊസൈറ്റിയുടെയും പേഴയ്ക്കാപ്പിള്ളി ആസാദ് ലൈബ്രറിയുടെയും സഹകരണത്തോടെയാണ് ക്യാംപ് സംഘടിപ്പിച്ചത്.
ബ്രേക്ക് ത്രൂ സയൻസ് സൊസൈറ്റി എറണാകുളം ചാപ്റ്റർ പ്രസിഡന്റ് കെ.എസ്.ഹരികുമാർ, സെക്രട്ടറി പി.പി.സജീവ് കുമാർ, സജീവ് ടി.പ്രഭാകർ, എ.ജി.ലസിത, പി.പി.ഏബ്രഹാം, പി.സി.തങ്കച്ചൻ എന്നിവർ ക്ലാസുകൾ നയിച്ചു. ലൈബ്രേറിയൻ ടി.ആർ.ഷാജു വാനനിരീക്ഷണ അനുഭവങ്ങൾ പങ്കുവച്ചു .സയൻസ് ക്ലബ് കോഓർഡിനേറ്റർ സ്റ്റാലിന, പ്രധാനാധ്യാപിക ഷൈല കുമാരി എന്നിവർ പ്രസംഗിച്ചു.