അതിഥിത്തൊഴിലാളിക്കായി കൈകോർത്ത് ഒരു നാട്

ernakulam-hasanul
വാഹനാപകടത്തിൽ പരുക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന ഹസനുൽ മൊല്ല .
SHARE

പെരുമ്പാവൂർ ∙ വാഹനാപകടത്തിൽ പരുക്കേറ്റ് ഗുരുതരാവസ്ഥയിൽ  കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന അതിഥിത്തൊഴിലാളിക്കായി  കൈകോർത്ത് ഒരു നാട്. വർഷങ്ങളായി  പെരുമ്പാവൂരിൽ തൊഴിലെടുക്കുന്ന ബംഗാൾ സ്വദേശി ഹസനുൽ മൊല്ല ( 22)യ്ക്കു വേണ്ടിയാണ് നാടിന്റെ കൈത്താങ്ങ്.  2 മാസം മുൻപ് പെരുമ്പാവൂർ എംസി റോഡിലുണ്ടായ  അപകടത്തിൽ 2  പേർ മരിച്ചു.  ഗുരുതര പരുക്കേറ്റ  ഹസനുൽ മൊല്ല അന്നു മുതൽ ചികിത്സയിലാണ്.

ഉടൻ ശസ്ത്രക്രിയ വേണം. ഭാര്യയും മനോദൗർബല്യമുള്ള  ഉമ്മയും അടങ്ങുന്ന കുടുംബത്തിന്റെ  അത്താണിയാണു ഹസൻ. പരുക്കേറ്റ ഭാഗങ്ങളിൽ പഴുപ്പ് ബാധിച്ചു. പഴുപ്പ് ശരീരത്തിന്റെ മറ്റു  ഭാഗങ്ങളിലേക്കു വ്യാപിച്ചു കൊണ്ടിരിക്കുകയാണ്. 11 ലക്ഷം രൂപയാണ് ശസ്തക്രിയയ്ക്കു ചെലവ്.  പെരുമ്പാവൂർ  നഗരസഭാധ്യക്ഷൻ ടി.എം.സക്കീർ ഹുസൈൻ, വാഴക്കുളം ബ്ലോക്ക്  പഞ്ചായത്തിലെ ജനപ്രതിനിധികൾ, പെരുമ്പാവൂർ വെസ്റ്റ് മുടിക്കൽ ജമാഅത്ത് ഭാരവാഹികൾ എന്നിവരുടെ നേതൃത്വത്തിൽ ചികിത്സ സഹായ സമിതി രൂപീകരിച്ച് ഫെഡറൽ ബാങ്ക് മാറമ്പിള്ളി ശാഖയിൽ അക്കൗണ്ട് ( നമ്പർ  19480100021974,IFSC FDRL0001948) തുറന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചോക്ലേറ്റ് ചാക്കോച്ചനൊക്കെ പണ്ട്, ഇപ്പോ കൈയിൽ ചോക്ലേറ്റിന്റെ കവർ മാത്രമേയുള്ളു | Nna Thaan Case Kodu

MORE VIDEOS