പൊലീസിന് ദേഹോപദ്രവം: യൂത്ത് കോൺ. ബ്ലോക്ക് സെക്രട്ടറി അറസ്റ്റിൽ

ernakulam-arun
അരുൺ ചാക്കപ്പൻ
SHARE

പെരുമ്പാവൂർ ∙ പൊലീസിന്റെ  ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്ത കേസിൽ യൂത്ത് കോൺഗ്രസ് പെരുമ്പാവൂർ ബ്ലോക്ക് സെക്രട്ടറിയെ അറസ്റ്റ് ചെയ്തു. പെരുമ്പാവൂർ പട്ടാൽ പുതുവ വീട്ടിൽ അരുൺ ചാക്കപ്പൻ (35) ആണ് അറസ്റ്റിലായത്. കഴിഞ്ഞ 24 ന് രാത്രി 8.20 ന് പെരുമ്പാവൂർ യാത്രി നിവാസിനു സമീപമാണ്‌ സംഭവം. 

യൂത്ത് കോൺഗ്രസ്– ഡിവൈഎഫ്ഐ സംഘർഷമുണ്ടായപ്പോൾ പൊലീസ് പിന്തിരിപ്പിക്കാൻ ശ്രമിച്ചപ്പോൾ പൊലീസിനെ ദേഹോപദ്രവം ഏൽപ്പിച്ചെന്നാണു കേസ്. പ്രതിയെ റിമാൻഡ് ചെയ്തു. ഇൻസ്പെക്ടർ ആർ.രഞ്ജിത് എസ്ഐമാരായ റിൻസ്.എം.തോമസ്, ജോസി.എം.ജോൺസൺ സീനിയർ സിപിഒമാരായ വി.എം.ജമാൽ, വി.എ.സുബൈർ, അബ്ദുൽ മനാഫ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വലവിരിച്ച് ചൈനീസ് ചാരക്കപ്പൽആശങ്കയോടെ ഇന്ത്യ

MORE VIDEOS