ADVERTISEMENT

ആലുവ∙ സീബ്രാ വരയോ മുന്നറിയിപ്പു ബോർഡുകളോ ഇല്ലാത്തതിനാൽ ആലുവ–പെരുമ്പാവൂർ ദേശസാൽകൃത റൂട്ടിൽ സ്ഥിതി ചെയ്യുന്ന കുട്ടമശേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ റോഡ് കുറുകെ കടക്കുന്നതു ഭീതിയോടെ. വാഹനങ്ങൾ ചീറിപ്പായുന്ന തിരക്കേറിയ റോഡാണിത്. രണ്ടായിരത്തോളം കുട്ടികൾ പഠിക്കുന്ന സ്കൂളിൽ ഭൂരിഭാഗം പേരും നടന്നും സൈക്കിളിലും വരുന്നവരാണ്. 

സ്കൂളിലേക്കു കുട്ടികൾ വരികയും പോവുകയും ചെയ്യുന്ന സമയത്തു പോലും വേഗ നിയന്ത്രണം ഇല്ലാതെയാണു സ്കൂളിനു മുന്നിലൂടെ വാഹനങ്ങൾ കടന്നുപോകുന്നത്. കീഴ്മാട് അന്ധവിദ്യാലയത്തിലെ കുട്ടികളും ഇവിടെ പഠിക്കുന്നുണ്ട്. സ്കൂളിനു മുന്നിൽ സീബ്രാ ലൈൻ അടയാളപ്പെടുത്തണമെന്നു പിഡബ്ല്യുഡി അധികൃതരോടു കീഴ്മാട് പഞ്ചായത്ത് പ്രസിഡന്റ് സതി ലാലു, സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി ചെയർമാൻ ടി.എസ്. നൗഷാദ്, പിടിഎ പ്രസിഡന്റ് പി.എം. ഗഫൂർ എന്നിവർ പലവട്ടം ആവശ്യപ്പെട്ടെങ്കിലും നടന്നില്ല. വാഹനങ്ങൾ വേഗം കുറച്ചു പോകണമെന്ന ബോർഡ് സ്ഥാപിക്കാനുള്ള അപേക്ഷ പോലും നിരസിച്ചതായി പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com