എറണാകുളം ജില്ലയിൽ ഇന്ന്(5–7–2022); അറിയാൻ, ഓർക്കാൻ

ernakulam-ariyan-map
SHARE

കുസാറ്റ് കോഴ്സ് റജിസ്ട്രേഷൻ

കളമശേരി ∙ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ പ്രഫ.എൻ.ആർ.മാധവമേനോൻ ഇന്റർ ഡിസിപ്ലിനറി സെന്റർ നടത്തുന്ന മാസ്റ്റേഴ്സ് ഇൻ ബയോ എത്തിക്സ് കോഴ്സിലേക്കു അപേക്ഷകൾ ക്ഷണിച്ചു. 8നു മുൻപായി ഓൺലൈനായി റജിസ്റ്റർ ചെയ്യണം. www.admissions.cusat.ac.in/ www.icrep.cusat.ac.in . 80780 19688.

സൗജന്യ പിഎസ്‌സി കോച്ചിങ്

കളമശേരി ∙ കേരള പബ്ലിക് സർവീസ് കമ്മിഷൻ നടത്തുന്ന സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് പരീക്ഷയ്ക്കു തയാറെടുക്കുന്നവർക്കായി കൊച്ചി സർവകലാശാലയ്ക്കു കീഴിലുള്ള എംപ്ലോയ്മെന്റ് ആൻഡ് ഇൻഫർമേഷൻ ഗൈഡൻസ് ബ്യൂറോ ഒരു മാസത്തെ സൗജന്യ മത്സര പരീക്ഷാ പരിശീലന പരിപാടി നടത്തും. 0484 2576756.

പൂർവ വിദ്യാർഥികളെ ആദരിക്കും

കൊച്ചി ∙ പ്രശസ്തരായ പൂർവ വിദ്യാർഥികളെ ആദരിക്കുന്നതിനു കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ കുസാറ്റ് അലമ്നെ നെറ്റ്‌വർക്ക് 1.5 ലക്ഷം രൂപയുടെ അലമ്നെ അവാർഡുകൾ നൽകാൻ തീരുമാനിച്ചു.അക്കാദമിക–ഗവേഷണ മികവ്, ബിസിനസ്/ഇൻഡസ്ട്രി/എന്റർപ്രൈസ് എന്നിവയിലെ നേതൃപാടവം, വലിയ മാറ്റങ്ങൾ ഉണ്ടാക്കിയ സാമൂഹിക ഇടപെടലുകൾ എന്നീ വിഭാഗങ്ങളിലായാണ് അവാർഡുകൾ ഏർപ്പെടുത്തിയിരിക്കുന്നത്. ഓരോ ഡിപ്പാർട്മെന്റ് പൂർവ വിദ്യാർഥി അസോസിയേഷനും വകുപ്പ് മേധാവികൾ വഴിയോ രക്ഷാധികാരികൾ വഴിയോ 2 നോമിനേഷനുകൾ അയയ്ക്കാം.  അവസാന തീയതി 30. ഇമെയിൽ: alumnicusat@cusat.ac.in, ഫോൺ 94475 08345. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വണ്ടി ഏതായാലും ഓടിക്കാൻ പ്രീതു റെഡിയാണ് | Preethu Rachel Mathew | Lady Driver

MORE VIDEOS