ADVERTISEMENT

കൊച്ചി ∙ ജൂലൈ ഒന്നു മുതൽ ഒറ്റത്തവണ ഉപയോഗിക്കാനുള്ള പ്ലാസ്റ്റിക് നിരോധനം ശക്തമാക്കാൻ തീരുമാനിച്ചെങ്കിലും പലയിടങ്ങളിലും പരിശോധനകൾ കാര്യക്ഷമമായി നടപ്പായില്ല. തദ്ദേശ സ്ഥാപനങ്ങളുടെ ആരോഗ്യവിഭാഗം നിലവിൽ ഡെങ്കിപ്പനി പ്രതിരോധത്തിന്റെ തിരക്കിലാണ്. ഇതിനിടയിൽ നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ പിടികൂടാനുള്ള പരിശോധനകൾ ഊർജിതമാക്കാനായിട്ടില്ല. പ്ലാസ്റ്റിക് ഉൽപന്നങ്ങൾ സ്റ്റോക്ക് ചെയ്യുന്ന ഹോൾസെയിൽ ഡീലർമാരോട് ഇത്തരം ഉൽപന്നങ്ങൾ ഇനി വിൽക്കരുതെന്നു തദ്ദേശ സ്ഥാപനങ്ങൾ നിർദേശിച്ചിട്ടുണ്ട്. എങ്കിലും വിപണിയിൽ ഇപ്പോഴും ഇത്തരം ഉൽപന്നങ്ങൾ സുലഭമാണ്.

പരിശോധന ശക്തമാക്കുകയും നിരോധിത ഉൽപന്നങ്ങൾ പിടിച്ചെടുത്തു നശിപ്പിക്കുകയും ചെയ്താൽ മാത്രമേ നിരോധനം ഫലം കാണുകയുള്ളൂ. ഇന്നു മുതൽ പരിശോധന കൂടുതൽ ഊർജിതമാക്കുമെന്നു കൊച്ചി കോർപറേഷൻ ആരോഗ്യകാര്യ സ്ഥിര സമിതി അധ്യക്ഷൻ ടി.കെ. അഷ്റഫ് പറഞ്ഞു. വ്യാപാരികളുടെ അസോസിയേഷൻ പ്രതിനിധികൾ, സ്റ്റോക്കിസ്റ്റുമാർ എന്നിവരുടെ യോഗം ചേർന്ന് ഇക്കാര്യത്തിൽ നടപടികൾ കർശനമാക്കുമെന്നു നേരത്തേ തന്നെ അറിയിച്ചിട്ടുണ്ട്. ചെറുകിട കടകളിൽ നിന്നു പ്ലാസ്റ്റിക് ഉൽപന്നങ്ങൾ പിടിച്ചെടുക്കുന്നതിനല്ല മുൻഗണന നൽകുന്നത്. ചെറുകിടക്കാർക്ക് ഇത്തരം ഉൽപന്നങ്ങൾ ലഭ്യമാക്കുന്ന സ്റ്റോക്കിസ്റ്റുമാരുടെ ഗോഡൗണുകളിലും ഹോൾസെയിൽ കടകളിലും അടുത്ത ദിവസങ്ങളിൽ പരിശോധന ശക്തമാക്കും.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com