ഇടക്കൊച്ചിയിൽ വീട്ടിൽ നിന്ന് പതിനേഴര പവൻ കവർന്നു

ഇടക്കൊച്ചി പഷ്ണിത്തോട് പാലത്തിനു സമീപം വീട്ടിൽ നടന്ന മോഷണത്തെ തുടർന്ന് ഡോഗ് സ്‌ക്വാഡ് പ്രദേശത്തു പരിശോധന നടത്തുന്നു.
ഇടക്കൊച്ചി പഷ്ണിത്തോട് പാലത്തിനു സമീപം വീട്ടിൽ നടന്ന മോഷണത്തെ തുടർന്ന് ഡോഗ് സ്‌ക്വാഡ് പ്രദേശത്തു പരിശോധന നടത്തുന്നു.
SHARE

പള്ളുരുത്തി∙ വയോധിക ദമ്പതികൾ താമസിക്കുന്ന വീട്ടിൽ നിന്ന് പതിനേഴര പവൻ സ്വർണവും പണവും മോഷ്ടിച്ചു. ഇടക്കൊച്ചി പഷ്ണിത്തോട് ബസ് സ്റ്റോപ്പിന് സമീപം പൗർണമി വീട്ടിൽ കേന്ദ്രീയ വിദ്യാലയ റിട്ട.പ്രിൻസിപ്പൽ രാമചന്ദ്രൻ, റിട്ട. ബാങ്ക് മാനേജരായ ഭാര്യ ജയശ്രീ എന്നിവരുടെ വീട്ടിലാണ് ഇന്നലെ പുലർച്ചെ കവർച്ച നടന്നത്. 12,000 രൂപയും മോഷണം പോയി. വിവരം പുലർച്ചെയാണ് വീട്ടുകാർ അറിയുന്നത്. വീടിന്റെ വശത്തുള്ള വാതിൽ തകർത്താണ് മോഷ്ടാവ് അകത്തു കടന്നത്.

ദമ്പതിമാർ ഉറങ്ങിയിരുന്ന മുറിയിൽ സൂക്ഷിച്ചിരുന്ന രണ്ടു മാലയും മൂന്ന് മോതിരവും കമ്മലുമടക്കമുള്ള സ്വർണവും തൊട്ടടുത്ത മുറിയിൽ സൂക്ഷിച്ചിരുന്ന പണവുമാണ് മോഷണം പോയത്. ചെറിയ പ്ലാസ്റ്റിക് കവറുകളിലാണ് സ്വർണം സൂക്ഷിച്ചിരുന്നത്. സ്വർണം എടുത്തതിനു ശേഷം കവർ വീടിനു മുൻവശം ഉപേക്ഷിച്ചിട്ടുണ്ട്. പള്ളുരുത്തി പൊലീസും വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തിയേറ്ററിൽ പോയി പൈസ കൊടുത്ത് കാണുമ്പോൾ എനിക്ക് ഇഷ്ടമാകുമോ എന്ന് നോക്കാറുണ്ട് | Balu Varghese Speaks

MORE VIDEOS