ADVERTISEMENT

മൂവാറ്റുപുഴ∙ എംസി റോഡിൽ കച്ചേരിത്താഴം പാലത്തിനു സമീപം രൂപംകൊണ്ട കുഴി അടച്ചെങ്കിലും പാലത്തിലൂടെയുള്ള ഗതാഗത നിയന്ത്രണം ഒരാഴ്ചയോളം തുടരാനാണു പൊതുമരാമത്തു വകുപ്പിന്റെ തീരുമാനം. പാലത്തിന്റെ ഒരു ഭാഗത്തു കൂടി മാത്രമാണു ഗതാഗതം അനുവദിച്ചിരിക്കുന്നത്. അതേസമയം, കുഴി അടച്ച ഭാഗത്തു ചില ഭാഗങ്ങൾ ചെറിയ തോതിൽ താഴ്ന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ഇവിടെ പൊലീസിന്റെയും പൊതുമരാമത്തു വകുപ്പിന്റെ നിരീക്ഷണം തുടരുന്നു. ഇന്നലെ പൊലീസ് സ്ഥാപിച്ച നിയന്ത്രണ സംവിധാനങ്ങൾ നീക്കി കുഴി അടച്ച ഭാഗത്തു കാറുകൾ പാർക്ക് ചെയ്ത നിലയിൽ കണ്ടതോടെയാണു പൊലീസ് കാവൽ ഏർപ്പെടുത്തിയത്.

ernakulam-pit
കച്ചേരിത്താഴം പാലത്തിനു സമീപം കുഴിയിൽ കാണപ്പെട്ട തുരങ്കത്തിന്റേതു പോലുള്ള ഭാഗം.

രണ്ടു ദിവസം കൂടി നിരീക്ഷിച്ച ശേഷം റോഡിൽ വിദഗ്ധ സംഘം എത്തി പരിശോധന നടത്തുമെന്നാണു പൊതുമരാമത്ത് ഉദ്യോഗസ്ഥർ പറയുന്നത്. പാലത്തോടു ചേർന്നു സോയിൽ പൈപ്പിങ് ഉണ്ടായതാകാം കുഴി രൂപപ്പെടാൻ കാരണമെന്നാണു വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ഭൂമിക്കടിയിൽ മണ്ണൊലിപ്പ് ഉണ്ടാകുന്ന പ്രതിഭാസമാണു സോയിൽ പൈപ്പിങ്. ഭൗമാന്തര ഭാഗത്ത് വെള്ളം പ്രവഹിക്കുകയും ചെറു തുരങ്കങ്ങൾ രൂപപ്പെടുകയും അതിലൂടെ ദൃഢത കുറഞ്ഞ മണ്ണ് ഒലിച്ചു പോകുകയും ചെയ്യുന്ന പ്രതിഭാസമാണിത്.

ഇതിലൂടെ ഒരു പ്രദേശം മുഴുവൻ ദുർബലമാകുകയും മണ്ണിടിച്ചിലിനു കാരണമാകുകയും ചെയ്യും. മണ്ണ് ആദ്യം ചെറിയ കുഴലിന്റെ വണ്ണത്തിലും പിന്നീടു തുരങ്ക വലുപ്പത്തിലും മറ്റൊരിടത്തേക്ക് ഒലിച്ചു നീങ്ങുന്നതു വഴി മേൽ മണ്ണ് ഇടിയും. അണക്കെട്ടുകൾ, വീടുകൾ, റോഡുകൾ എന്നിവയ്ക്ക് അടിയിൽ ഇതു നടക്കാമെന്നും വിദഗ്ധർ പറയുന്നു. അതേസമയം സോയിൽ പൈപ്പിങ്ങിന്റെ സ്വഭാവമുള്ള പുതിയ പ്രതിഭാസമാണു കുഴി രൂപപ്പെടാൻ കാരണമെന്നും അഭിപ്രായമുണ്ട്. വിശദ പഠനത്തിനു ശേഷമേ ഇതിൽ വ്യക്തത വരൂ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com