പണം വച്ചു ചീട്ടുകളി: 16 അതിഥിത്തൊഴിലാളികൾ പിടിയിൽ, 2 ലക്ഷം രൂപ പിടിച്ചെടുത്തു

playing-cards
SHARE

പെരുമ്പാവൂർ∙ പണം വച്ചു ചീട്ടു കളിച്ച 16 അതിഥിത്തൊഴിലാളികളെ  പൊലീസ് അറസ്റ്റ് ചെയ്തു. ഇവരിൽ നിന്നു 2 ലക്ഷത്തോളം രൂപ പിടിച്ചെടുത്തു.  വല്ലം പഴയ പാലത്തിനു  സമീപം പ്ലൈവുഡ് കമ്പനിയിൽ നടത്തിയ പരിശോധനയിലാണു  സംഘം പിടിയിലായത്. കമ്പനി  ഉടമയായ മൂക്കട നജീബിനെതിരെ കേസ് എടുത്തു.അസം സ്വദേശികളായ അബ്ദുൽ റഷീദ് (36), സുൽഹച്ച് അലി (30),മുഷ്താകിൻ അലി (24), ഫക്രുദീൻ (27), റംസാൻ അലി (40), ഐനുദീൻ (32), മനാക്കത് അലി (32), മക്ബൂൽ (34), ജഹറുൽ ഇസ്‌ലാം (22), ജിയാബൂർ (26),സക്കീർ ഹുസൈൻ (29), ജാഇർ (39), മുജീബ് റഹ്മാൻ (35), മുഫീദുൽ ഇസ്‌ലാം (29) ബംഗാൾ സ്വദേശികളായ ഷൗക്കത്ത് ബിശ്വാസ് (32) കജരുൽ ബിശ്വാസ് (24) എന്നിവരാണ് പിടിയിലായത്.

പെരുമ്പാവൂരിന്റെ വിവിധ ഭാഗങ്ങളിൽ താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികൾ സ്ഥിരമായി രാത്രി ഇവിടെ വന്നു പണം വച്ചു ചീട്ടു കളിക്കുന്നുണ്ടെന്നു വിവരം ലഭിച്ചതിനെ തുടർന്ന് കമ്പനി പൊലീസ് നിരീക്ഷണത്തിലായിരുന്നു.  പെരുമ്പാവൂർ എഎസ്പി അനൂജ് പലിവാൽ, ഇൻസ്പെക്ടർ ആർ. രഞ്ജിത്, എസ്ഐമാരായ റിൻസ് എം.തോമസ്, ജോസി എം. ജോൺസൻ, എഎസ്ഐ സി.എ അബ്ദുൽ  സത്താർ, സീനിയർ സിപിഒ പി.എ അബ്ദുൽ  മനാഫ് ,സിപിഒമാരായ എം.ബി സുബൈർ, ജിജുമോൻ തോമസ്, കെ.എ. സാബു എന്നിവരാണ് പ്രതികളെ പിടികൂടിയത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചായ, ചോറ്, മരുന്ന് വേണ്ട: ഓട്ടം, ചാട്ടം, ഏറ് എല്ലാമുണ്ട്; 92–ലും ജോണപ്പാപ്പൻ പുലിയാണ്

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}