ADVERTISEMENT

കുടിശിക നിവാരണത്തിന് ജലഅതോറിറ്റിയുടെ ആനുകൂല്യ‌ം

പിറവം∙ കുടിശിക നിവാരണത്തിന്റെ ഭാഗമായി ഒട്ടേറെ ആനുകൂല്യങ്ങൾ ജലഅതോറിറ്റി  പ്രഖ്യാപിച്ചു.15 വരെ നീളുന്ന ആംനസ്റ്റി പദ്ധതിയിൽ പിറവം ഓഫിസിനു കീഴിൽ ഉപയോക്താക്കൾക്കു കുടിശിക ഒഴിവാക്കാം. കുടിശികയിൽ ചെറിയ തുക അടച്ചാൽ കണക്‌ഷൻ കട്ടു ചെയ്യുന്നത് ഒഴിവാക്കാം. ശേഷിക്കുന്ന തുക 6 തവണയായി അടച്ചാൽ മതി. 

ഇളവുകളുമുണ്ട്. 2021 ജൂൺ 30നു മുൻപു കുടിശിക ഉള്ളവർക്കു അപേക്ഷ നൽകാം.  റവന്യൂ റിക്കവറി നേരിടുന്നവർക്കും അപേക്ഷിക്കാം. കണക്‌ഷൻ റദ്ദാക്കപ്പെട്ട ഗാർഹിക ഉപയോക്താക്കൾക്കു യഥാർഥ ബിൽ തുകയും  പ്രതിമാസം 5 രൂപ നിരക്കിൽ പിഴയും അടച്ചാൽ കണക്‌ഷൻ പുനഃസ്ഥാപിക്കും.  കാൻസർ, അവയവമാറ്റ ശസ്ത്രക്രിയ,ഡയാലിസിസ് നടത്തുന്നവർ, മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികൾ എന്നിവരുള്ള കുടുംബങ്ങളിൽ ബിൽ തുക മാത്രം ഇൗടാക്കി കണക്‌ഷൻ വീണ്ടും നൽകും. 94474 67550.

കർഷകർക്ക് ആദരം: അപേക്ഷിക്കാം

നെടുമ്പാശേരി ∙ കൃഷിഭവന്റെ നേതൃത്വത്തിൽ കർഷക ദിനത്തോട് അനുബന്ധിച്ച് കർഷകരെ ആദരിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. മികച്ച നെല്ല്, സമ്മിശ്ര, ക്ഷീര, വിദ്യാർഥി, വനിത, ജെഎൽജി, മുതിർന്ന, ജൈവ, എസ് സി, എസ്ടി കർഷകരെയും കർഷക തൊഴിലാളിയെയും ആണ് ആദരിക്കുന്നത്. അപേക്ഷകർ ഫോട്ടോയും കൃഷിയുടെ വിവരങ്ങളും കരം അടച്ച രസീതും സഹിതം 10നകം അപേക്ഷ നൽകണം.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com