ADVERTISEMENT

പറവൂർ ∙ ശക്തമായ മഴയെത്തുടർന്നു താലൂക്കിൽ ആരംഭിച്ച ക്യാംപുകളിൽ രണ്ടെണ്ണം ഒഴികെ മറ്റെല്ലാം പ്രവർത്തനം നിർത്തി. നിലവിൽ കുത്തിയതോട് സെന്റ് ഫ്രാൻസിസ് എൽപിഎസിലും ചാലാക്ക ജിഎൽപിഎസിലുമാണു ക്യാംപുകൾ പ്രവർത്തിക്കുന്നത്. കുത്തിയതോട് 20, ചാലാക്കയിൽ 62 കുടുംബങ്ങളുണ്ട്. 

പുത്തൻവേലിക്കരയിലെ തെനപ്പുറം, കോഴിത്തുരുത്ത് തുടങ്ങിയ നിവാസികളാണു ക്യാംപുകളിൽ കഴിയുന്നവരിൽ ഏറെ. മറ്റെല്ലാവരും വീടുകളിലേക്കു മടങ്ങി. രണ്ടിടത്തുമായി ഇനിയും അൽപം വെള്ളം ഇറങ്ങാനുണ്ട്. വെള്ളം ഇറങ്ങിയ സ്ഥലങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടന്നുവരികയാണ്. വീടുകളുടെ ശുചീകരണം പൂർത്തിയാകാത്തതിനാലാണു ചിലർ ക്യാംപുകളിൽ തുടരുന്നത്. താലൂക്കിൽ 16 ക്യാംപുകൾ വരെ തുറന്നിരുന്നു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com