ADVERTISEMENT

കൊച്ചി ∙ പേവിഷ ബാധയ്ക്കെതിരെയുള്ള പ്രതിരോധ കുത്തിവയ്പ് എടുക്കാൻ ജനറൽ ആശുപത്രിയിൽ വൻ തിരക്ക്. നായ്ക്കളുടെ കടിയേൽക്കുന്നവരുടെ എണ്ണം കൂടിയതാണു തിരക്കു കൂടാനുള്ള കാരണമെന്നു കരുതുന്നു. പേവിഷ ബാധയ്ക്കെതിരെയുള്ള പ്രതിരോധ വാക്സ‌‌ീനൊപ്പം നൽകേണ്ട ഇമ്യൂണോഗ്ലോബുലിൻ കുത്തിവയ്പ് എടുക്കാൻ മറ്റ് ആശുപത്രികളിൽ നിന്നു റഫർ ചെയ്യുന്നവർ കൂടിയുള്ളതുകൊണ്ടാണു തിരക്ക് കൂടുന്നതെന്നു ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. എ. അനിത പറഞ്ഞു.

നായ്ക്കളുടെ കടിയേറ്റു ശരീരത്തിൽ മുറിവ് ഉണ്ടാകുന്നവർക്കു കുത്തിവയ്ക്കുന്ന ആന്റിബോഡിയാണ് റാബീസ് ഇമ്യൂണോഗ്ലോബുലിൻ. ജില്ലയിൽ എറണാകുളം ജനറൽ ആശുപത്രിക്കു പുറമേ മെഡിക്കൽ കോളജ് ആശുപത്രിയിലും മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലുമാണ് ഇമ്യൂണോഗ്ലോബുലിൻ നൽകുന്നത്. പ്രതിദിനം ശരാശരി 60 പേർ കുത്തിവയ്പ് എടുക്കാനായി ജനറൽ ആശുപത്രിയിലെത്തുന്നുണ്ട്. ജൂലൈയിൽ ജില്ലയിൽ 1724 പേർക്കാണു നായ്ക്കളുടെ കടിയേറ്റത്. ഇതു ശരാശരിയെക്കാൾ കൂടുതലാണ്. സാധാരണഗതിയിൽ പ്രതിമാസം ശരാശരി 1375 പേർക്കാണു നായ്ക്കളുടെ കടിയേറ്റു ചികിത്സ തേടാറുള്ളത്. ജില്ലയിൽ ഇന്നലെ നായ്ക്കളുടെ കടിയേറ്റ് ചികിത്സ തേടിയത് 84 പേരാണ്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com