ADVERTISEMENT

നെടുമ്പാശേരി ∙ പാറക്കടവ് സർവീസ് സഹകരണ ബാങ്കിന്റെ മൂഴിക്കുളം ക്ഷേത്ര നടയിലെ കാർഷിക സ്റ്റാളിൽ വൻ തിരക്ക്. കൃഷിയുമായി ബന്ധപ്പെട്ട വിവിധയിനം ഉൽപന്നങ്ങളുടെ വിപണി സജീവമായിട്ടുണ്ട്. തേൻ വരിക്ക, സിംഗപ്പൂർ വരിക്ക, പേച്ചിപ്പാറ, റെഡ് ജാക്ക് തുടങ്ങി 15 ഇനം പ്ലാവിൻ തൈകൾ, വിവിധ ഇനം മാവ്, തെങ്ങിൻ തൈകൾ, ജാതി തുടങ്ങിയവ കുറഞ്ഞ വിലയിൽ ഇവിടെ ലഭിക്കും. റംബൂട്ടാൻ, മങ്കോസ്റ്റിൻ, അഭിയു, മിറക്കിൾ ഫ്രൂട്ട്, അച്ചാ ചെയർ തുടങ്ങിയ വിദേശ ഫല വൃക്ഷ തൈകൾക്കും വേഗത്തിൽ കായ്ക്കുന്ന ഫല വൃക്ഷങ്ങൾക്കും മേളയിൽ ഏറെ ആവശ്യക്കാർ എത്തുന്നുണ്ടെന്ന് ഡയറക്ടർ ബോർഡ് അംഗം കെ.കെ.കൃഷ്ണൻകുട്ടി പറഞ്ഞു.  

ബാങ്കിന്റെ കാർഷികോത്സവത്തിന്റെ ഭാഗമായാണ് മൂഴിക്കുളത്ത് പുതിയ സ്റ്റാൾ ആരംഭിച്ചത്. ഔഷധ സസ്യങ്ങൾ, പൂച്ചെടികൾ, കാർഷിക ഉപകരണങ്ങൾ, ചട്ടികൾ തുടങ്ങിയവയുടെ വിപുലമായ ശേഖരവും ഇവിടെയുണ്ട്. ചിങ്ങം ഒന്നിന് കർഷകദിനത്തിൽ ഞാറ്റുവേല മഹോത്സവം സമാപിക്കും. സമാപന സമ്മേളനം കവി ആലങ്കോട് ലീലാ കൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ മികച്ച കർഷകരെ ആദരിക്കുമെന്ന് പ്രസിഡന്റ് സി.എം.സാബു അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com