ADVERTISEMENT

അറിയിപ്പ്

തോട്ടിപ്പണി: ഉത്തരവാദിത്തം ചെയ്യിക്കുന്നവർക്ക്

പെരുമ്പാവൂർ ∙ നഗരസഭ പരിധിയിൽ തോട്ടിപ്പണി നിരോധിച്ചതിനാൽ അത്തരം പ്രവൃത്തികൾ ചെയ്യിക്കുന്നതിലൂടെ അപകടം സംഭവിച്ചാൽ പൂർണ ഉത്തരവാദിത്തം പ്രവൃത്തി ചെയ്യിക്കുന്ന വ്യക്തിക്കോ / സ്ഥാപനത്തിനോ മാത്രമായിരിക്കുമെന്നു നഗരസഭാ സെക്രട്ടറി അറിയിച്ചു. 

ശുചീകരണ പ്രവൃത്തി: റജിസ്റ്റർ ചെയ്യാം

പെരുമ്പാവൂർ ∙ നഗരസഭാ പരിധിയിൽ സെപ്റ്റിക് ടാങ്ക്, മനുഷ്യ വിസർജ്യം നിക്ഷേപിച്ചിട്ടുള്ള ഡ്രെയിൻ ഓപ്പൺ പിറ്റ് എന്നിവ ശുചീകരിക്കുന്ന പ്രവൃത്തികൾ ചെയ്യുന്ന ഏജൻസികൾ ഒക്ടോബർ 30നകം നഗരസഭയിൽ റജിസ്റ്റർ ചെയ്യണമെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു.

േപപ്പർ ബാഗ് നിർമാണ പരിശീലനം

പെരുമ്പാവൂർ ∙ കേന്ദ്ര ഗ്രാമ വികസന മന്ത്രാലയത്തിന്റെയും യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെയും നേതൃത്വത്തിൽ  നെല്ലാട്  ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ  ആരംഭിക്കുന്ന പേപ്പർ ബാഗ് നിർമാണം (10 ദിവസം) പരിശീലന പരിപാടിയിലേക്ക്  18 നും 45 നും ഇടയിൽ പ്രായമുള്ളവരിൽ നിന്ന്  അപേക്ഷ ക്ഷണിച്ചു.  ബിപിഎൽ  വിഭാഗത്തിലുള്ളവർക്കു മുൻഗണന. പരിശീലനവും പഠനോപകരണങ്ങളും പരിശീലന സമയത്തുള്ള ഭക്ഷണവും സൗജന്യമാണ്. ഗൂഗിൾ ഫോമിനു  വേണ്ടി വാട്സാപ്  നമ്പർ 8281923792.

കോഴിക്കുഞ്ഞ് വിതരണം

തെക്കൻ പറവൂർ ∙ 40– 60 ദിവസം പ്രായമായ കോഴിക്കുഞ്ഞുങ്ങളുടെ വിതരണം നാളെ 9.30നു മൃഗാശുപത്രിയിൽ നടക്കും. ഒന്നിനു 120 രൂപ. 98952 05867.

വാർഡ് സഭാ യോഗം ഇന്ന് 

മരട് ∙ ലൈഫ് പദ്ധതി ഗുണഭോക്തൃ പട്ടിക വാർഡ് സഭ അംഗീകാരത്തിനായി എല്ലാ ഡിവിഷനുകളിലും വാർഡ് സഭാ യോഗങ്ങൾ ഇന്ന് 10 മുതൽ 5 വരെ ഓൺലൈനായി ചേരും.

വെണ്ണല സ്കൂൾ എസ്എസ്എൽസി 1983 ബാച്ച് സംഗമം

കൊച്ചി∙ വെണ്ണല ഗവ.ഹൈസ്കൂളിലെ 1983 വർഷത്തെ എസ്എസ്എൽസി ബാച്ച് വിദ്യാർഥികളുടെ സംഗമം 28ന് സ്കൂളിൽ നടത്തും. 15നു മുൻപു റജിസ്റ്റർ ചെയ്യണമെന്ന് കോഓർഡിനേറ്റർ മുഹമ്മദ് ഷാഫി അറിയിച്ചു. 98955 26560.

റോഡ് നന്നാക്കാൻ 8.7 ലക്ഷം രൂപ 

തൃപ്പൂണിത്തുറ ∙ നഗരസഭ 26–ാം വാർഡിലെ കുട്ടൻചാലിൽ റോഡ്, കോരക്കൽ സബ് ലൈൻ റോഡ് എന്നിവിടങ്ങളിൽ ടൈൽ ഇടാൻ എംഎൽഎ ഫണ്ടിൽ നിന്നു 8.7 ലക്ഷം രൂപ അനുവദിച്ചതായി കെ. ബാബു എംഎൽഎ അറിയിച്ചു.

മരുന്നുകഞ്ഞി വിതരണം

പെരുമ്പളം ∙ ആയുർവേദ ആശുപത്രിയിൽ കർക്കടക മരുന്നുകഞ്ഞി വിതരണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് വി.വി. ആശ നിർവഹിച്ചു. ആയുർവേദ മെഡിക്കൽ ഓഫിസർ ഡോ. ആർ. ജിജിമോൾ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദിനീഷ് ദാസ്, മുൻസില ഫൈസൽ എന്നിവർ പ്രസംഗിച്ചു.

വിദ്യാർഥികളെ അനുമോദിച്ചു

ഉദയംപേരൂർ ∙ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ എല്ലാ വിഷയത്തിലും എ വൺ നേടിയ ഇരട്ട സഹോദരങ്ങളായ പൊങ്ങലായി വീട്ടിൽ പി.കെ.മോഹനന്റെയും ജയശ്രീയുടെയും മക്കളായ സഞ്ജീവിനെയും സൗരവിനെയും യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി അനുമോദിച്ചു. 

കെ.ബാബു എംഎൽഎ ഉദ്ഘാടനം ചെയ്തു. 

കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സാജു പൊങ്ങലായി, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സുനിൽ രാജപ്പൻ, ടി.വി. ഗോപിദാസ്, ജോൺ ജേക്കബ്, ജൂബൻ ജോൺ, ബാരിഷ് വിശ്വനാഥ്, ഇ.എസ്. ജയകുമാർ, എ.പി. ജോൺ തുടങ്ങിയവർ പ്രസംഗിച്ചു.

മഹാഗണപതിഹോമം 13 ന്

ഉദയംപേരൂർ ∙ നടക്കാവ് ഭഗവതി ക്ഷേത്രത്തിൽ 1008 നാളികേരത്തിന്റെ അഷ്ടദ്രവ്യമഹാഗണപതിഹോമം 13നു രാവിലെ 7നു നടക്കും.

പൾസ് ഓഫ് തൃപ്പൂണിത്തുറ

തൃപ്പൂണിത്തുറ ∙ പൾസ് ഓഫ് തൃപ്പൂണിത്തുറയുടെ വാർഷിക പൊതുയോഗം നടന്നു. കെ.എസ്. മണി അധ്യക്ഷത വഹിച്ചു. ജോൺ തോമസ്, വി.സി. ജയേന്ദ്രൻ, എം.എം മോഹനൻ, ജയിംസ് മാത്യു എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ : പ്രകാശ് അയ്യർ (പ്രസി), ഡോ. എൻ.ലാലി മോൾ (വൈ പ്രസി), എം.എം. മോഹനൻ (സെക്ര), അബ്ദുൽ ഗഫൂർ (ജോ.സെക്ര), ജയിംസ് മാത്യു (ട്രഷ).

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com