സർക്കാർ ഉത്തരവുണ്ടായിട്ടും സ്ഥാനം പ്ലാസ്റ്റിക് ചട്ടികൾക്ക് ; ആശങ്കയിൽ കളിമൺപാത്ര നിർമാണത്തൊഴിലാളികൾ

ernakulam-clay-pots
കീഴ്മാട് സഹകരണ സംഘത്തിൽ വിൽപനയ്ക്കു തയാറാക്കി വച്ചിരിക്കുന്ന കളിമൺ ചെടിച്ചട്ടികൾ.
SHARE

ആലുവ∙ സർക്കാർ, അർധ സർക്കാർ സ്ഥാപനങ്ങളിലും വിദ്യാലയങ്ങളിലും പ്ലാസ്റ്റിക് ചട്ടികൾക്കു പകരം മൺചട്ടികളിൽ ചെടി വളർത്തണമെന്നു സർക്കാർ ഉത്തരവിറങ്ങിയിട്ടും നടപ്പാകുന്നില്ലെന്നു പരമ്പരാഗത കളിമൺപാത്ര നിർമാണത്തൊഴിലാളികൾ. വിലക്കുറവു നോക്കി പ്ലാസ്റ്റിക് ചട്ടികൾ വാങ്ങുന്നതിനാൽ വിൽപനയ്ക്കു തയാറാക്കിയ നൂറുകണക്കിനു ചെടിച്ചട്ടികൾ തൊഴിലാളികളുടെ സഹകരണ സംഘത്തിലും വീടുകളിലും കെട്ടിക്കിടക്കുകയാണ്.

ഓണക്കാലത്തു പ്ലാസ്റ്റിക് ഓണത്തപ്പന്മാർ കൂടി വിപണി പിടിച്ചാൽ പല കുടുംബങ്ങളും പട്ടിണിയിലാകും. കീഴ്മാട് പഞ്ചായത്തിൽ ഇരുനൂറോളം പരമ്പരാഗത കളിമൺപാത്ര നിർമാണത്തൊഴിലാളി കുടുംബങ്ങളുണ്ട്. ഇവരിൽ 150 പേർ പൂർണമായും ഇതിനെ ആശ്രയിച്ചു ജീവിക്കുന്നവരാണ്. ഇവിടെ തൊഴിലാളികളുടെ സഹകരണ സംഘവും 2 സ്വകാര്യ കമ്പനികളും കളിമൺ പാത്രങ്ങൾ ഉണ്ടാക്കുന്നുണ്ട്.12 വീടുകളിലും കുടിൽ വ്യവസായമായി മൺപാത്രങ്ങൾ നിർമിക്കുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ernakulam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്തുകൊണ്ടാണ് ഇത്തരം ചോദ്യങ്ങളെന്നെനിക്ക് മനസ്സിലാവും | Sreenath Bhasi Latest Interview | Chattambi

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}