ADVERTISEMENT

ഫോർട്ട്കൊച്ചി∙ കൃത്യമായ സമയം പാലിക്കാതെ സർവീസ് നടത്തുന്ന റോ– റോ യാത്രക്കാരെ വട്ടം കറക്കുന്നു. വാഹനങ്ങൾ നിറഞ്ഞാലും പലപ്പോഴും മറുകരയിൽ നിന്നുള്ള റോ–റോ എത്തിയാൽ മാത്രമേ റോ–റോ ജെട്ടിയിൽ നിന്നു പുറപ്പെടാറുള്ളൂ എന്നാണ് യാത്രക്കാരുടെ പരാതി. ഇക്കാര്യം അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും നടപടി ഉണ്ടാകുന്നില്ല. 15 മിനിറ്റ്  ഇടവിട്ട് സർവീസ് നടത്തണമെന്ന് വൈപ്പിൻ – ഫോർട്ട്കൊച്ചി പാസഞ്ചേഴ്സ് അസോസിയേഷൻ യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് ഫ്രാൻസിസ് ചമ്മണി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജയിംസ് തറമേൽ, കെ.എ.മുജീബ് റഹ്മാൻ, ജൂഡ് തോമസ് എന്നിവർ പ്രസംഗിച്ചു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com