ADVERTISEMENT

കാലടി∙ ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല മുഖ്യ കേന്ദ്രത്തിലെ ലാംഗ്വേജ് ബ്ലോക്കിൽ നടപ്പാതയുടെ സീലിങ്ങിന്റെ ഒരു ഭാഗം നിലംപൊത്തി. ഷീറ്റിന്റെ സീലിങ്ങാണ് തകർന്നത്. സംഭവം നടന്നത് രാത്രിയിൽ ആയതിനാൽ മറ്റ് അപകടങ്ങൾ ഉണ്ടായില്ല. കെട്ടിടത്തിന്റെ പുറംഭാഗത്തുള്ള സീലിങും കുറച്ചു തകർന്നിട്ടുണ്ട്. ലാംഗ്വേജ് ബ്ലോക്ക് പ്രവർത്തനം ആരംഭിച്ചിട്ട് 5 വർഷം ആകുന്നതേയുള്ളു. 

പണിയിലെ ഗുണനിലവാരം ഇല്ലായ്മയാണ് സീലിങ് തകരാർ കാരണം എന്നാണ് ആരോപണം. ഇതിനു പുറമേ അക്കാദമിക് ബ്ലോക്ക് ഒന്ന്, ലാംഗ്വേജ് ബ്ലോക്ക്, ലൈബ്രറി എന്നിവിടങ്ങളിലെ ലിഫ്റ്റുകൾ 5 ദിവസമായി പ്രവർത്തിക്കുന്നില്ല. ലൈബ്രറി കെട്ടിടത്തിൽ ഇടയ്ക്കു മാത്രം പ്രവർത്തിക്കുന്ന ലിഫ്റ്റിൽ ഇന്നലെ ഒരു വിദ്യാർഥിനി കുടുങ്ങി. ഏറെ ശ്രമത്തിനു ശേഷമാണ് പുറത്തിറങ്ങാൻ സാധിച്ചത്. നിർമാണ പ്രവർത്തനങ്ങളിലെ അശാസ്ത്രീയതയും ഗുണ നിലവാരം ഇല്ലായ്മയും സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് എഐഎസ്എഫ് ജില്ല കമ്മിറ്റി വിജിലൻസിനു പരാതി നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com