ജാതിപ്പേര് വിളിച്ചെന്ന് ആക്ഷേപം: യുഡിഎഫ് ധർണ

ernakulam-udf-protest
കോൺഗ്രസ് കൗൺസിലറെ സിപിഎം കൗൺസിലർ ജാതിപ്പേര് വിളിച്ചെന്ന് ആരോപിച്ച് യുഡിഎഫ് കൗൺസിലർമാർ നഗരസഭാ ഓഫിസിൽ നടത്തിയ ധർണ.
SHARE

കൂത്താട്ടുകുളം∙ കോൺഗ്രസ് കൗൺസിലർ പി.സി.ഭാസ്കരനെ സിപിഎം കൗൺസിലർ ജാതിപ്പേര് വിളിച്ചെന്നാരോപിച്ച് യുഡിഎഫ് കൗൺസിലർമാർ കൗൺസിൽ ബഹിഷ്കരിച്ച് ധർണ നടത്തി. പൊതുമരാമത്ത് സ്ഥിരംസമിതി അധ്യക്ഷൻ സണ്ണി കുര്യാക്കോസിനെതിരെയാണ് യുഡിഎഫ് ആരോപണം ഉന്നയിച്ചത്. കൗൺസിലിൽ സണ്ണി കുര്യാക്കോസ് അവതരിപ്പിച്ച അടിയന്തര പ്രമേയത്തിന് അനുമതി തേടുന്ന ചർച്ചയ്ക്കിടെയാണ് ആരോപണത്തിന് ഇടയാക്കിയ സംഭവം.

യുഡിഎഫ് ആരോപണം അടിസ്ഥാനരഹിതമാണെന്നും താൻ ആരെയും ജാതിപ്പേര് വിളിച്ചിട്ടില്ലെന്നും സണ്ണി കുര്യാക്കോസ് പറഞ്ഞു. പ്രതിഷേധ പരിപാടി നഗരസഭാ പ്രതിപക്ഷ നേതാവ് പ്രിൻസ് പോൾ ജോൺ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് റെജി ജോൺ, സി.എ.തങ്കച്ചൻ, ബേബി കീരാംതടം, ബോബൻ വർഗീസ്, സിബി കൊട്ടാരം, ജിജോ ടി.ബേബി, റോയി ഇരട്ടയാനിക്കൽ, മരിയ ഗൊരേത്തി ജോണി, ടി.എസ്.സാറ, ലിസി ജോസ് എന്നിവർ പ്രസംഗിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചെറിയ കുടുംബത്തിന് പറ്റിയ സിറ്റി ഹോം.

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}